മഞ്ചക്കണ്ടിയിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് സി.പി.െഎ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ നാല് മാവോവാദികളുടെ വധം വ്യാജ ഏറ്റുമുട്ടൽ തന്നെ യെന്ന പ്രഖ്യാപനത്തിന് പിന്നാലെ മഞ്ചക്കണ്ടിയിലേക്ക് വസ്തുത അന്വേഷണത്തിന് പ്ര തിനിധി സംഘത്തെ അയച്ച് സി.പി.െഎ. തണ്ടർബോൾട്ട് വെടിവെച്ചത് സ്വയരക്ഷക്കെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബുവിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അയക്കാൻ സി.പി.െഎ തീരുമാനിച്ചത്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, പാലക്കാട് ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, എം.എല്‍.എമാരായ ഇ.കെ. വിജയന്, മുഹമ്മദ് മൊഹ്സിന്‍ എന്നിവരും സംഘത്തിലുണ്ടാകും.
ഇതോടെ ഏറ്റുമുട്ടൽ വിവാദത്തിൽ പിന്നാക്കമില്ലെന്ന് കൂടിയാണ് സി.പി.െഎ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. സംഘത്തിെൻറ റിപ്പോർട്ട് വിഷയത്തിൽ സർക്കാറിനെയും മുഖ്യമന്ത്രിയെയും കൂടുതൽ സമ്മർദത്തിലാഴ്ത്തും.
കഴിഞ്ഞദിവസം ചേർന്ന സി.പി.െഎ സംസ്ഥാന കൗൺസിൽ മജിസ്റ്റീരിയൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.