ഗുരു പ്രതിമ അനാച്ഛാദന ചടങ്ങിൽ അവഗണിച്ചെന്ന് സി.പി.െഎ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിെൻറ പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്ന് സി.പി.െഎ ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ പരസ്യ പ്രതിഷേധവുമായി പാർട്ടി നേതൃത്വം. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മുൻ മന്ത്രി സി. ദിവാകരൻ എം.എൽ.എ ഉൾെപ്പടെ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജില്ല സെക്രട്ടറി ജി.ആർ. അനിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിെൻറയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും സി.പി.ഐ ജനപ്രതിനിധികളെ അവഗണിച്ചു. എകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണ്ടതാണെന്നും ജി.ആർ. അനിൽ പറഞ്ഞു.
സംഭവത്തിൽ പരിപാടിയുടെ നടത്തിപ്പുകാരുടെ ഒൗചിത്യത്തിെൻറ പ്രശ്നമാണുള്ളതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനകത്ത് രാഷ്ട്രീയ പ്രശ്നമില്ല. അക്കാര്യത്തിൽ ജില്ല സെക്രട്ടറി പ്രതിഷേധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെ പരിപാടിക്ക് ക്ഷണിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.