തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ച് സി.പി.െഎ
text_fieldsതിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ച് സി.പി.െഎ. മന്ത്രി രാജിവെക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സി.പി.െഎ നിർവാഹക സമിതിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇൗ നിലപാട് സി.പി.എമ്മിനെ അറിയിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
അതേ സമയം, ഞായറാഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗം വരെ പരസ്യ പ്രതികരണം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാണ്ടി വിഷയത്തിൽ അഡ്വക്കറ്റ്സ് ജനറലിനോട് നിയമോപദേശം തേടിയതിലും സി.പി.െഎക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തോമസ് ചാണ്ടി വിഷയത്തിൽ എ.ജി സർക്കാറിന് നിയമോപദേശം നൽകിയതിെൻറ പശ്ചാത്തലത്തിലാണ് സി.പി.െഎ നിലപാട് വീണ്ടും വ്യക്തമാക്കിയത്. കളക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് എ.ജി വെള്ളിയാഴ്ച നിയമോപദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.