മന്ത്രിമാർക്കും സി.പി.എമ്മിനും സി.പി.െഎ റിപ്പോർട്ടിൽ രൂക്ഷവിമർശനം
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം. സി.പി.എം നേതാക്കളുടെ ധാർഷ്ട്യം പല സന്ദർഭങ്ങളിലും ദോഷം ചെയ്യുന്നെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ നേടാൻ സാധിച്ചെങ്കിലും നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കണം. സി.പി.എമ്മിെൻറ ധാർഷ്ട്യമാണ് ഇവിടങ്ങളിലെ പരാജയത്തിന് കാരണം.
നേമത്ത് മുന്നണി എന്ന നിലക്കല്ല, സി.പി.എം സ്വന്തം നിലക്കാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളും മുന്നണിമര്യാദയും കൃത്യമായി പാലിച്ച് മുന്നോട്ട് പോയാൽ ഭരണതുടർച്ചക്ക് പ്രയാസമില്ല. ഇടുക്കിയിൽ സി.പി.െഎ നേതാക്കൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് സി.പി.എം നടത്തിയത്. ഇത് ന്യായീകരിക്കാനാവില്ല. മന്ത്രിമാരുടേയും സർക്കാറിെൻറയും പ്രവർത്തനം സമ്മേളനത്തിൽ പ്രധാന ചർച്ചവിഷയമാകും. ജില്ല സമ്മേളനങ്ങളിലെല്ലാം സി.പി.െഎ മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനങ്ങളാണുയർന്നത്. ഇൗ സാഹചര്യത്തിൽ ചില മന്ത്രിമാരെ മാറ്റണമെന്ന ആവശ്യം ഉയരുമെന്നാണ് വിവരം. മന്ത്രിസഭ പുനഃസംഘടനയെന്ന ആവശ്യവും ഉയർന്നേക്കും. മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രവർത്തന റിപ്പോർട്ടിലും വിമർശനമുണ്ട്.
20 മാസത്തെ സംസ്ഥാനഭരണം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോയപ്പോൾ അതിനെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒാഖി ദുരന്തവേളയിൽ റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി അനാവശ്യ ഇടപെടൽ നടത്തി. സർക്കാറിനെ തിരുത്തിക്കാൻ സി.പി.ഐ മന്ത്രിമാർക്ക് കഴിയണം. തോമസ്ചാണ്ടി വിഷയത്തിൽ മന്ത്രിസഭയോഗം ബഹിഷ്കരിച്ച നടപടി റിപ്പോർട്ട് ശരിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.