കെ.ഇ ഇസ്മെയിലിനെതിരായ കംൺട്രോൾ കമീഷൻ റിപ്പോർട്ട് അംഗീകരിച്ചു
text_fieldsമലപ്പുറം: കെ.ഇ ഇസ്മെയിലിനെതിരായ വിമർശനം ഉൾക്കൊള്ളുന്ന കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് സിപിഐ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. റിപ്പോർട്ട് സംബന്ധിച്ച് പരാതിയുള്ളവർക്ക് കേന്ദ്ര കൺട്രോൾ കമ്മീഷനെ സമീപിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
കമ്മീഷൻ തെറ്റും ശരിയും കണ്ടെത്തുന്ന സംവിധാനമാണ്. ആ അധികാരത്തിൽ മറ്റാരും കൈ കടത്താറില്ല. റിപ്പോർട്ടിലുള്ളത് കമ്മീഷെൻറ കണ്ടെത്തലാണെന്നും കാനം വ്യക്തമാക്കി. കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിനെതിരെ സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കെ.ഇ ഇസ്മെയിൽ അടക്കമുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ചില പ്രതിനിധികൾ നിലപാടെടുത്തു.
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനങ്ങളുയർന്നു. പാർട്ടി സെക്രട്ടറി വ്യക്തിപൂജയ്ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ഫോട്ടോ വച്ച് പോസ്റ്ററടിക്കുന്നതിനെതിരെ തിരുവനന്തപുരം ജില്ലയിലെ പ്രതിനിധികൾ രൂക്ഷ വിമർശനം ഉയർന്നു.
കാനം ഇരട്ട പദവി വഹിക്കരുത് എ.െഎ.ടി.യു.സി പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന് ആലപ്പുഴയിൽ നിന്ന് എസ്. പ്രകാശൻവിമർശിച്ചു. ഉൾപാർട്ടി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും വിമർശനങ്ങൾ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.