സി.പി.െഎ സംസ്ഥാന കൗൺസിലിൽ അഴിച്ചുപണി; ബിജിമോൾ തിരിച്ചെത്തി
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന കൗൺസിലിൽ വൻ അഴിച്ചുപണി. കെ.ഇ ഇസ്മായിലിനെതിരെ റിപ്പോർട്ട് സമർപ്പിച്ച കൺട്രോൾ കമീഷനിൽ നിന്ന് ചിലരെയും ഒഴിവാക്കിയിട്ടുണ്ട്. കൺട്രോൾ കമീഷൻ ചെയർമാൻ വെളിയം രാജൻ, കൺവീനർ എ.കെ ചന്ദ്രനെയുമാണ് കൺട്രോൾ കമീഷനിൽ നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യമാണ് ഇവരെ ഒഴിവാക്കാൻ കാരണമെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ വിശ്വസ്തൻ വാഴൂർ സോമനെയും ഇസ്മായിൽ പക്ഷത്തെ എം.പി അച്യുതനും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. ജെ. വേണുഗോപാലൻ നായർ, സുജനപ്രിയൻ, ഈശ്വരി രേശൻ എന്നിവരെയും സംസ്ഥാന കൗൺസിലിൽ നിന്ന് മാറ്റിയിട്ടുണ്ട്. സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കപ്പെട്ട ഇ.എസ് ബിജിമോൾ എം.എൽ.എ തിരിച്ചെത്തിയിട്ടുണ്ട്.
ആർ. രാജേന്ദ്രൻ, ആർ. വിജയകുമാർ, ജി. ലാലു, വേണുഗോപാൽ എന്നിവരെ കൊല്ലം ജില്ലയിൽ നിന്ന് പുതുതായി കൗൺസിലിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട എം.പി വിദ്യാധരനെ കൺട്രോൾ കമ്മിഷനിൽ ഉൾപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് ഗോപിനാഥനെ പുതുതായി കൗൺസിലിൽ ഉൾപ്പെടുത്തി.
പാലക്കാട്, എറണാകുളം ജില്ലാ ഘടകങ്ങളിൽ മൽസരം നടന്നുവെന്നാണ് വിവരം. കൊല്ലത്തും ആലപ്പുഴയിലും തർക്കമുണ്ടായി. പാർട്ടിക്കുള്ളിൽ ഏകാധിപത്യമാണെന്നും ആ സാഹചര്യത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമുള്ള ആവശ്യം കെ.ഇ. ഇസ്മായിലും കൂട്ടരും നേരത്തെ തന്നെ കേന്ദ്ര നേത്വതൃത്തിന് മുന്നിൽ വെച്ചിട്ടുണ്ട്.
പുതിയ കൗൺസിൽ അംഗങ്ങൾ
1. പള്ളിച്ചൽ വിജയൻ -തിരുവനന്തപുരം
2. മനോജ് ഇടമന -തിരുവനന്തപുരം
3. മീനാങ്കൽ കുമാർ- തിരുവനന്തപുരം
4. ഇ.എസ് ബിജിമോൾ -ഇടുക്കി
5. സി.പി ഷൈജൻ - കണ്ണൂർ
6. മല്ലിക - പാലക്കാട്
7. എം.പി നിക്സൺ - എറണാകുളം
8. ബാബുപോൾ - എറണാകുളം
9. സത്യനേശൻ - ആലപ്പുഴ
10. ദീപ്തി - ആലപ്പുഴ
11.എം. രവീന്ദ്രൻ - ആലപ്പുഴ
12. ആർ. രാജേന്ദ്രൻ - കൊല്ലം
13. ആർ. വിജയകുമാർ -കൊല്ലം
14. ജി. ലാലു-കൊല്ലം
15. വേണുഗോപാൽ-കൊല്ലം
16. ഗോപിനാഥൻ - പത്തനംതിട്ട
17. ആർ. ശശി-കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.