അഴിമതിക്ക് വലുപ്പച്ചെറുപ്പമില്ല; മാണി അഴിമതിക്കാരൻ തന്നെ -സി.പി.െഎ
text_fieldsമലപ്പുറം: അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ലെന്നും കെ.എം. മാണി അഴിമതിക്കാരന്‍ തന്നെയാണെന്നുമുള്ള ഉറച്ച നിലപാടിൽ സി.പി.െഎ. മാണിയെ എൽ.ഡി.എഫിൽ കൊണ്ടുവരുന്നത് പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു. അവസരവാദികളെയും അഴിമതിക്കാരെയും മുന്നണിയുടെ ഭാഗമാക്കി എൽ.ഡി.എഫ് അടിത്തറ വികസിപ്പിക്കാമെന്നത് വിപരീതഫലമാണുമുണ്ടാക്കുക.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം എൽ.ഡി.എഫിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ േവാട്ടുകൾ കൂടുതൽ എൽ.ഡി.എഫിന് ലഭിച്ചില്ല. പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിൽ പി.ഡി.പിയുമായി െഎക്യമുണ്ടാക്കാനുള്ള നീക്കം നടന്നു. അന്ന് സി.പി.െഎ നിലപാടിന് അനുകൂലമായിരുന്നു പൊതുജനാഭിപ്രായം. കെ.എം. മാണി അഴിമതിക്കാരനാണെന്ന സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിനെ പിന്തുണക്കുന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഢിയും കൈക്കൊണ്ടത്.
പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ മാണി വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയില്ലെങ്കിലും സംസ്ഥാന ഘടകം കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകളെ ദേശീയ കൗൺസിൽ അഭിനന്ദിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംശയലേശമന്യേ സുധാകർ റെഡ്ഢി വ്യക്തമാക്കിയത് കെ.എം. മാണി അഴിമതിക്കാരൻ തന്നെയെന്നും അഴിമതിക്ക് വലുപ്പച്ചെറുപ്പമില്ലെന്നുമാണ്.
സി.പി.എമ്മുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന തൂണായി സി.പി.െഎ നിലകൊള്ളണമെന്നുമുള്ള സന്ദേശവും ജനറല്‍ സെക്രട്ടറി നൽകി. കെ.എം. മാണി വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. മുന്നണിയിൽ ചർച്ച ചെയ്യെട്ടയെന്നും മുന്നണി എന്ത് നിലപാടെടുക്കുന്നു എന്നതിനെ ആശ്രയിച്ച് സി.പി.െഎ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.