മാർത്താണ്ഡം കായൽ കൈയേറ്റം: വിട്ടുവീഴ്ചയില്ലാതെ സി.പി.െഎ
text_fieldsതിരുവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറ്റക്കേസിൽ, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന് മന്ത്രി ഇ. ചന്ദ്രശേഖരൻ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത് സി.പി.ഐ വിട്ടുവീഴ്ചക്കില്ലെന്നതിെൻറ സൂചനയാണ്. മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടർ റിപ്പോർട്ട് നൽകിയതോടെയാണ് അസ്വാരസ്യം ആരംഭിച്ചത്. റിപ്പോർട്ട് റവന്യൂ വകുപ്പിന് മുന്നിലെത്തിയതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നില പൂർണമായും പരുങ്ങലിലായി. നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുമ്പോഴും റവന്യൂ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് റവന്യൂ കേസുകളിൽ അനാവശ്യ ഇടപെടലുണ്ടായപ്പോഴാണ് അന്നത്തെ റവന്യൂ മന്ത്രി അടൂർ പ്രകാശ് ഹാരിസൺ കേസുകൾ വാദിക്കുന്നതിന് അഡ്വ. സുശീല ആർ. ഭട്ടിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. അതുപോലെ ഇവിടെയും റവന്യൂ കേസുകളിൽ അഡീഷനൽ എ.ജി രഞ്ജിത് തമ്പാൻ ഹാജരാകണമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിൽ തർക്കം ഒഴിവാക്കാമായിരുന്നു. അങ്ങനെെയങ്കിൽ എ.ജിക്ക് ഇടപെടാനുള്ള അവസരം ലഭിക്കില്ലായിരുന്നു.
മൂന്നാർ കേസിൽ ഹരിത ട്രൈബ്യൂണലിൽ ഹാജരാകുന്നതിൽനിന്ന് തമ്പാനെ മാറ്റാനും ശ്രമംനടന്നിരുന്നു. നിവേദിത പി. ഹരെൻറ വട്ടവട-കൊട്ടക്കമ്പൂർ റിപ്പോർട്ടിലെ ശിപാർശകൾ സർക്കാർ നിലപാടായി തമ്പാൻ ഹരിത ട്രൈബ്യൂണലിൽ നൽകിയതാണ് കാരണമായത്. മൂന്നാർ കൈയേറ്റത്തിലും തമ്പാെൻറ നിലപാട് സി.പി.എമ്മിന് സ്വീകാര്യമല്ല. എന്തെല്ലാം വിമർശനമുണ്ടായാലും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകൾ രഞ്ജിത് തമ്പാന് നൽകാൻ എ.ജി തയാറല്ല. നേരത്തെ റവന്യൂ കേസുകൾ കൈകാര്യംചെയ്യുന്നതിൽ പലതവണ വീഴ്ചയുണ്ടായിട്ടും റവന്യൂ മന്ത്രി ഇടപെട്ടിരുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഹാരിസൺ കേസും മുന്നോട്ട് പോയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.