Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടി:...

തോമസ്​ ചാണ്ടി: സർക്കാർ യുക്തമായ തീരുമാനമെടുക്കും -കാനം

text_fields
bookmark_border
തോമസ്​ ചാണ്ടി: സർക്കാർ യുക്തമായ തീരുമാനമെടുക്കും -കാനം
cancel
കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഡ്വക്കറ്റ്​ ജനറലി​​​െൻറ നിയമോപദേശത്തിൽ സർക്കാർ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജിയടക്കമുള്ള കാര്യങ്ങളിൽ  ഇനി തീരുമാനമെടുക്കേണ്ടത്​ തോമസ് ചാണ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സി.പി.​െഎ റെഡ്​ വളൻറിയേഴ്​സ്​ ക്യാമ്പ്​ ഉദ്​ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

എ.ജിയുടെ നിയമോപദേശത്തി​​​െൻറ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാകും. വിഷയം നാളെ​ ചേരുന്ന ഇടതുമുന്നണി  ചർച്ചചെയ്യും. അക്കാര്യങ്ങൾ പുറത്തുപറയാനാകില്ല. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഭൂമിനികത്തൽ വിഷയത്തിൽ  നിയമോപദേശം മന്ത്രിക്ക് പ്രതികൂലമായ സാഹചര്യത്തിലായിരുന്നു കാനത്തി​​​െൻറ പ്രതികരണം. കലക്ടറുടെ റിപ്പോർട്ടിന്മേലാണ് സർക്കാർ  നിയമോപദേശം തേടിയത്. ഇത്​ കിട്ടിയശേഷം അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം  വ്യക്തമാക്കിയിരുന്നു. 

അതിനിടെ, മന്ത്രിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്​ചവേണ്ടെന്ന ഉറച്ചനിലപാടിലാണ്​ പാർട്ടിയെന്നും ഇക്കാര്യം മുന്നണി യോഗത്തിൽ വ്യക്തമാക്കുമെന്നും മുതിർന്ന സി.പി.​െഎ നേതാവ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും മുന്നണിയോഗത്തിൽ ചർച്ചചെയ്യും. റവന്യൂ വകുപ്പ്​ അഡീഷനൽ ചീഫ്​ സെക്രട്ടറിയോടുള്ള നിലപാടും ചർച്ചയാകും. വകുപ്പി​ലെ  ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ഉയരും. വകുപ്പ്​ സെക്രട്ടറിയുടെ മിക്ക നടപടികളിലും മന്ത്രിയും പാർട്ടിയും കടുത്ത അതൃപ്​തിയിലാണ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsthomas chandymalayalam news
News Summary - cpi on thomas chandy issue- Kerala news
Next Story