മീഡിയവൺ വിലക്ക് കേന്ദ്രം വിശദീകരിക്കണം -സി.പി.ഐ
text_fieldsതിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടയുമ്പോൾ കാര്യകാരണങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാറിനുണ്ടെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു.
ചാനലിന്റെ സംപ്രേഷണത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. ചാനലിനെ ദേശവിരുദ്ധമായി മുദ്ര കുത്തുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച 'മാധ്യമ പ്രക്ഷേപണ വിലക്ക് ജനാധിപത്യ വിരുദ്ധം' ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട ഫാദർ സ്റ്റാൻ സാമിയെയും ജാമ്യം നേടി പുറത്തിറങ്ങിയ വരവരറാവു, സുധ ഭരദ്വാജ് തുടങ്ങിയവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ജയിലിലടച്ചത്. ആർ.എസ്.എസ് ഇന്ത്യയിലെ അർധ ഫാഷിസ്റ്റ് സൈന്യമാണ്. അതിന്റെ പ്രധാന തലവന്മാരാണ് രാജ്യഭരണം നടത്തുന്നത് -ലേഖനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.