സി.ബി.െഎ നടപടി രാഷ്ട്രീയപ്രേരിതം –സി.പി.എം
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറിെൻറ പരസ്യപ്രസ്താവന നടപ്പാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്.
ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിെൻറ തെളിവാണിത്. അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സി.ബി.ഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയം.
കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സി.ബി.ഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധസഖ്യ തീരുമാനപ്രകാരമാണ്. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്.
പക്ഷേ, കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയിൽ സാധാരണ കീഴ്വഴക്കങ്ങള് ലംഘിച്ചാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാർഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും എല്‍.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അത് സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാെണന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.