ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ചില മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫ്- ബി.ജെ.പി ധാരണയുണ്ടെന്ന വിലയിരുത്തലിൽ സി.പി.എം നേതൃത്വം. ഭരണ തുടർച്ച എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നിലവിലെ വിവാദങ്ങളടക്കം വെല്ലുവിളി ഉയർത്തുന്നില്ലെന്നും വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി.
ചില മണ്ഡലങ്ങളിലെ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ പരസ്പര ധാരണയുടെയും ബന്ധത്തിെൻറയും തെളിവാണെന്ന സംശയമാണ് യോഗത്തിൽ ഉയർന്നത്. പരസ്പര ധാരണ അവസാന നിമിഷം വരെയും വിവിധ മണ്ഡലങ്ങളിൽ മാറിവന്നേക്കാമെന്നും ജാഗ്രത കാട്ടണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥി സജീവമല്ലാത്തതടക്കം ഉയർത്തിയാണ് സംശയം ഉയർത്തുന്നത്. ബി.ജെ.പി പ്രാധാന്യം കൽപിക്കുന്ന മണ്ഡലമായിട്ടും വിജയ സാധ്യതയില്ലെന്ന് സ്ഥാനാർഥി പറഞ്ഞത് വെറുതെയല്ലെന്നാണ് സി.പി.എമ്മിെൻറ സംശയം.
ശബരിമലയിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. സർക്കാറിനും മുന്നണിക്കുമെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ശബരിമല ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫ് സർക്കാറിെൻറ ജനപിന്തുണയിൽ ഇടിവ് സംഭവിച്ചിട്ടില്ല. ക്രൈസ്തവ സഭകളുമായി അടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.