Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ സി.പി.എമ്മും...

കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരുമിക്കില്ല; തമിഴ്നാട്ടിൽ ഒ​റ്റക്കെട്ട്​ -ശശി തരൂർ

text_fields
bookmark_border
കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരുമിക്കില്ല; തമിഴ്നാട്ടിൽ ഒ​റ്റക്കെട്ട്​ -ശശി തരൂർ
cancel

കരിപ്പൂർ: കേരളത്തിൽ ഒരിക്കലും സി.പി.എമ്മും കോൺഗ്രസും ‘ഇൻഡ്യ’ മുന്നണിയായി ഒരുമിച്ചുവരാൻ പോവുന്നില്ലെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. മുജാഹിദ്​ സംസ്ഥാന സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഇൻഡ്യ മുന്നണിക്ക്​ ചില സംസ്ഥാനങ്ങളിൽ ഒരുമിച്ചു​ പോവാൻ കഴിയുന്നില്ലെന്നത്​ യാഥാർഥ്യമാണ്​.

എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയല്ല​. അതിനുദാഹരണമാണ്​ തമിഴ്​നാട്​. അവിടെ സി.പി.എമ്മും സി.പി.ഐയും ഡി.എം.കെയും കോൺഗ്രസും എല്ലാവരും ഒരുമിച്ചുനിൽക്കുന്നു​. കേരളത്തിൽ ഇതുവരെ ഒരു ബി.ജെ.പി സ്ഥാനാർഥി ലോക്​സഭയിലേക്ക്​ വിജയിച്ചിട്ടില്ല. ഭിന്നിപ്പി​​​ന്റെ രാഷ്ട്രീയക്കാരെ എതിർക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട്​ എനിക്ക്​ വിയോജിപ്പില്ല.

പക്ഷേ, സി.പി.എം സുഹൃത്തുക്കൾ പറയുന്നതുപോലെ​ അവരാണ്​ മുസ്​ലിം സമുദായത്തിനൊപ്പം നിൽക്കുന്നതെന്നും അവർക്ക്​ വോട്ട്​ ചെയ്യണമെന്നുമുള്ള അഭിപ്രായത്തോട്​ എനിക്ക്​ യോജിക്കാനുമാവില്ല. മതങ്ങളെ അവർക്ക്​ പരിഹാസ്യമായിരുന്നു. നേതൃത്വത്തിലുള്ളവർ​ മതത്തിൽ വിശ്വസിക്കാൻ അവകാശമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMShashi TharoorCongress
News Summary - CPIM and Congress are not together in Kerala Shashi Tharoor
Next Story