സി.പി.എം ലക്ഷ്യമിടുന്നത് ബി.ജെ.പിയുമായി രഹസ്യധാരണ -ആർ.എം.പി
text_fieldsകോഴിക്കോട്: സർക്കാറിെൻറ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്നതിനാൽ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയുണ്ടാക്കിയതായി ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. സി.പി.എം നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ന്യൂനപക്ഷ വിരുദ്ധ പ്രചാരണം ബി.ജെ.പി ധാരണക്ക് കളമൊരുക്കാൻ വേണ്ടിയാണ്.
കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയം ഉറപ്പാക്കാൻ വൻ തോതിൽ ബി.ജെ.പി വോട്ടുകൾ മറിച്ചത് യാദൃച്ഛികമല്ല. ലീഗിനെതിരെ ശക്തമായ വർഗീയ പ്രചാരണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എക്കാലത്തും മതനിരപേക്ഷ രാഷ്ട്രീയത്തിെൻറ ഈറ്റില്ലമായ പാണക്കാട്ട് കോൺഗ്രസ് നേതാക്കൾ പോയതുപോലും വർഗീയമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്.
വർഗീയത ഉയർത്തിപ്പിടിക്കുന്ന അബ്ദുന്നാസിർ മഅ്ദനിയെ സ്വീകരിച്ചതും എസ്.ഡി.പി.ഐയുമായി ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയതും ജനങ്ങൾ മറന്നിട്ടില്ല. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യവും കോൺഗ്രസ് മുക്ത കേരളമെന്ന സി.പി.എം ലക്ഷ്യവും ഇവിടെ ഒരുമിക്കുകയാണ്- വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.