ജിഷ്‍ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിനെ സി.പി.എം പുറത്താക്കി
text_fieldsവളയം (കോഴിക്കോട്): ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ. ശ്രീജിത്തിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. വണ്ണാർകണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. വളയം ലോക്കൽ കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ നടന്ന ബ്രാഞ്ച് യോഗമാണ് പുറത്താക്കാൻ തീരുമാനിച്ചത്. ലോക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാദാപുരം ഏരിയ കമ്മിറ്റികൂടി പുറത്താക്കൽ നടപടി ശരിവെക്കേണ്ടതുണ്ട്. ശ്രീജിത്ത് പതിറ്റാണ്ടോളം ദേശാഭിമാനിയുടെ നാദാപുരം ലേഖകനായിരുന്നു.
അഞ്ചു വർഷത്തോളം ദേശാഭിമാനി വടകര ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു. രണ്ടുവർഷം ദേശാഭിമാനി കോഴിക്കോട് യൂനിറ്റിൽ പരസ്യവിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി അംഗത്വം നേടി 18 വർഷമായ ശ്രീജിത്തിെൻറ പിതാവ് കരുവൻകണ്ടി കുമാരൻ വണ്ണാർകണ്ടി ബ്രാഞ്ച് അംഗമാണ്. അസുഖം കാരണം അടുത്ത കാലത്തായി പൊതുപ്രവർത്തന രംഗത്ത് സജീവമല്ല. നേരത്തേ ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് കുമാരൻ ദീർഘകാലം മെഡിക്കൽ കോളജ് ആശുപത്രിയിലുൾപ്പെടെ ചികിത്സയിലായിരുന്നു. ഒരു വിശദീകരണവും തേടാതെയാണ് പാർട്ടി ശ്രീജിത്തിനെ പുറത്താക്കാൻ നടപടിയെടുത്തത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല, ഒൗദ്യോഗികമായി അറിയിച്ചിട്ടുമില്ല –ശ്രീജിത്ത്
തിരുവനന്തപുരം: തേന്നാട്ട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്ത്. സി.പി.എം വളയം വണ്ടാർക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചാലേ തന്നെസംബന്ധിച്ച് ഇൗ വാർത്ത ശരിയാവൂ. വിശദീകരണം ചോദിക്കാതെ സംഘടനക്ക് നടപടിയെടുക്കാൻ കഴിയില്ല. നാട്ടിലെ പാർട്ടിപ്രവർത്തകരെ അേങ്ങാട്ട് വിളിച്ച് അന്വേഷിച്ചിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, കെ.കെ. ശൈലജ, എ.കെ. ബാലൻ, എം.വി. േഗാവിന്ദൻ മാസ്റ്റർ എന്നിവരെല്ലാം ഇത്രയുംനേരം അടുത്തുണ്ടായിരുന്നു. ഇവരാരും തനിക്ക് തെറ്റുപറ്റിയെന്നോ നിലപാട് ശരിയല്ലെേന്നാ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
തങ്ങളുടെ സമരത്തിനൊപ്പം നിന്നവർ ജയിലിൽ പോകേണ്ടിവന്നതിൽ സങ്കടമുണ്ടെന്നും ശ്രീജിത് പറഞ്ഞു. മനസ്സുകൊണ്ടും ശരീരംകൊണ്ടും തങ്ങളോടൊപ്പം നിന്നവരാണ് എം. ഷാജർഖാനും ഭാര്യ മിനിയും പ്രവർത്തകൻ ശ്രീകുമാറും. അവരുടെ ജയിൽ മോചനം അനിവാര്യമാണ്. ഇത് വളരെ പ്രയാസമുണ്ടാക്കുന്നതാണ്. സമരത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇവർക്കെതിരായ കുറ്റം നിലനിൽക്കില്ല. ഗൂഢാലോചന ഇല്ലെന്ന് സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.