സി.പി.എം സ്ഥാനാർഥിയെ 18ന് പ്രഖ്യാപിക്കും
text_fieldsതിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ സി.പി.എം മാർച്ച് 18ന് പ്രഖ്യാപിക്കും. സ്ഥാനാർഥിെയ നിശ്ചയിച്ചാലുടൻ പ്രചാരണത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പുമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കുന്ന ശനിയാഴ്ചയിലെ ജില്ലകമ്മിറ്റിയിലാവും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് സമർപ്പിച്ച സാധ്യതപട്ടികയിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ 17ന് സംസ്ഥാന സെക്രേട്ടറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
സ്വതന്ത്രരുടെയും പാർട്ടിനേതാക്കളുടെയുമടക്കം നീണ്ട പട്ടികയാണ് സാധ്യതസ്ഥാനാർഥികളുടേതായി ജില്ലകമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ. ഹംസ, ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്, എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, സി.പി.എം മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.ടി. റഷീദലി തുടങ്ങിയവരുടെ പേരുകൾ അടങ്ങിയതാണ് പട്ടിക.
17ന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് സ്ഥാനാർഥിത്വത്തിൽ അന്തിമധാരണയിലെത്തും. എല്ലാ വിഭാഗത്തിനും പൊതുസമ്മതനായ സ്വതന്ത്രെനയോ യുവനേതാക്കളെയോ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായമാണ് ജില്ലനേതൃത്വത്തിനുള്ളത്. അടുത്തകാലത്ത് സംഘ്പരിവാർ ഉയർത്തിയ വിവാദമടക്കം പരിശോധിച്ചാണ് കമലിനെ പരിഗണിക്കുന്നത്. ഇതിന് അദ്ദേഹത്തിെൻറ താൽപര്യംകൂടി ആരായേണ്ടതുണ്ട്. ടി.കെ. ഹംസ മുതിർന്ന നേതാവാണെങ്കിലും കടുത്ത ചൂടിൽ പ്രായാധിക്യം തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ട്. മണ്ഡലത്തിെൻറ പ്രചാരണചുമതല കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവനും എളമരം കരീമിനുമാണ്. ഏഴ് അസംബ്ലി മണ്ഡലങ്ങളുടെ ചുമതല സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്കാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.