ചുരുങ്ങിയത് 85 സീറ്റും അനുകൂല സാഹചര്യത്തിൽ നൂറ് സീറ്റുമെന്നും സി.പി.എം വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തുടർഭരണമുണ്ടാവുമെന്ന് ഉറപ്പാണെന്ന് സി.പി.എം നേതൃത്വം എൽ.ഡി.എഫ് സംസ്ഥാനസമിതിയിൽ. തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അന്തരീക്ഷമുണ്ടെന്നും ചുരുങ്ങിയത് 85 സീറ്റും തീർത്തും അനുകൂല സാഹചര്യത്തിൽ നൂറ് സീറ്റുവരെയും ലഭിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും വെള്ളിയാഴ്ച വിലയിരുത്തി.
രാജ്യസഭസീറ്റ് വിഷയം പരിഗണിക്കുന്നതിനിടെയാണ് എൽ.ഡി.എഫ് യോഗത്തിൽ ചില ഘടകകക്ഷിനേതാക്കൾ നിയമസഭതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചോദിച്ചത്. എൽ.ഡി.എഫ് അധികാരത്തിൽ ഉറപ്പായും തിരിച്ചുവരുമെന്ന് കോടിയേരി വ്യക്തമാക്കി. നിയമസഭവോെട്ടടുപ്പിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം, ഫലം എന്നിവയെക്കുറിച്ച് ചർച്ച ഉണ്ടായില്ല. കോവിഡ് മുക്തനായി വിശ്രമത്തിലായിരുന്ന മുഖ്യമന്ത്രി പെങ്കടുത്തില്ല.
സി.പി.എം സെക്രേട്ടറിയറ്റും പിണറായി വിജയെൻറ അസാന്നിധ്യത്തിലാണ് ചേർന്നത്. എൽ.ഡി.എഫിന് ജയിക്കാനുള്ള പൊതു അന്തരീക്ഷമാണുള്ളതെന്നാണ് സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് ഇക്കുറി ജയിക്കാനാവും. സംസ്ഥാനത്ത് ഒരിടത്തും ബി.ജെ.പി ജയിക്കില്ല. ബി.ജെ.പി പല മണ്ഡലങ്ങളിലും പ്രചാരണത്തിൽ മുന്നിലായിരുെന്നങ്കിലും താേഴത്തട്ടിൽ പ്രവർത്തനം മോശമായിരുന്നു. ഇതിെൻറ പ്രതിഫലനം എന്താവുമെന്നത് ഫലം വരുേമ്പാൾ മാത്രമേ അറിയൂ. ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാതിരുന്ന ഗുരുവായൂരിൽ അവരുടെ വോട്ട് അധികം പോൾ ചെയ്തിെല്ലന്നും വിലയിരുത്തി.
ചെയ്തവോട്ട് ആർക്കെന്ന് വ്യക്തമല്ല. തലശ്ശേരിയിൽ ബി.ജെ.പി വോട്ടുകൾ പോൾ ചെയ്തു. തൃശൂരിൽ കടുത്ത മത്സരമാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിലെ പ്രചാരണം ബി.ജെ.പിക്കുണ്ടായില്ല. തിരുവനന്തപുരത്ത് അരുവിക്കര ഉൾപ്പെടെ യു.ഡി.എഫ് മണ്ഡലങ്ങൾ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും പിടിച്ചെടുത്തേക്കും. കൊല്ലത്ത് വിജയപ്രതീക്ഷയിൽ വെല്ലുവിളിയില്ല. പക്ഷേ ആലപ്പുഴയിൽ അരൂർ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ പോരാട്ടം കനെത്തന്നും വിലയിരുത്തി. മധ്യകേരളത്തിൽകേരള കോൺഗ്രസ്-എമ്മിെൻറ വരവ് ഗുണം ചെയ്യുമെന്നും മലബാറിൽ ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാവുമെന്നും യോഗം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.