ഹൈകോടതി വിലക്ക് ലംഘിച്ച് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി; പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല
text_fieldsഅടിമാലി (ഇടുക്കി): ജില്ലയിലെ സി.പി.എം ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ജില്ല സെക്രട്ടറി സി.വി. വർഗീസ്. അടിമാലിയിൽ നടന്ന സി.പി.എം ത്രിദിന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണം ഹൈകോടതി തടഞ്ഞ വിഷയത്തിൽ പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കഴിഞ്ഞദിവസം കോടതി വിലക്കിയിരുന്നു.
ജനങ്ങളുടെ സംഭാവന സ്വീകരിച്ച് പണിതുയര്‍ത്തിയതാണ് ഓഫിസുകളെന്നും ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതുമെന്നും വർഗീസ് പറഞ്ഞു. അത് തകർക്കാൻ നോക്കേണ്ട. ആറ് പതിറ്റാണ്ട് ജില്ലയില്‍ നിലനിന്ന ഭൂ പ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് പരിഹാരം കാണുന്നത്. എന്നാല്‍, മാത്യു കുഴൽനാടനാണ് ബില്ലിനെതിരെ തടസ്സവാദവുമായി വന്നത്.
ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഒരു കാലത്തും പരിഹരിക്കപ്പെടരുതെന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തനിനിറമാണ് ഇതിലൂടെ പുറത്തുവന്നത്. അതിന് കപട പരിസ്ഥിതിവാദികളെയും കൂട്ടുപിടിക്കുകയാണ്. ൈകയേറ്റം ചൂണ്ടിക്കാട്ടിയതിനാലാണ് ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഓഫിസുകള്‍ക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ഏത് വെല്ലുവിളിയേയും നിയമത്തിനൊപ്പംനിന്ന് പാർട്ടി നേരിടും. ജില്ലയിലെ ജനങ്ങളെ ഇനിയും വേട്ടയാടാന്‍ അനുവദിക്കില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ ജനവിരുദ്ധ ഉത്തരവുകള്‍ ജില്ലയിലെ ജനങ്ങള്‍ അംഗീകരിക്കില്ല.
സി.പി.എമ്മിന് ജനങ്ങൾക്കിടയില്‍ പിന്തുണ വര്‍ധിക്കുമ്പോള്‍ ആക്രമിക്കുന്നവര്‍ ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും വര്‍ഗീസ് പറഞ്ഞു. സി.ഡി. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.