Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജലീലിനെതിരായി യു.ഡി.എഫ്-ബി.ജെ.പി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയും
cancel
Homechevron_rightNewschevron_rightKeralachevron_right'ജലീലിനെതിരായി...

'ജലീലിനെതിരായി യു.ഡി.എഫ്-ബി.ജെ.പി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയും'

text_fields
bookmark_border

തിരുവന്തപുരം: എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്​തതിൻെറ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന യു.ഡി.എഫ്​​-ബി.ജെ.പി ആവശ്യം രാഷ്​ട്രീയ പ്രേരിതമാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​. ബി.ജെ.പി യുടെ രാഷ്​ട്രീയ ആവശ്യങ്ങൾക്കായി ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെറ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത്അഖിലേന്ത്യാ കോൺഗ്രസ്​ നേതൃത്വമാണ്.

ഇന്നലെ മന്ത്രി ജലീലിൽ നിന്നും വിവരം തേടിയത്​ ഡൽഹിയിൽ ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. സംസ്ഥാന സർക്കാരിൻെറ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി യു.ഡി.എഫ് ബി.ജെ.പി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​ വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വാർത്തകുറിപ്പിൻെറ പൂർണരൂപം:

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോൺഗ്രസ്സ് ബി.ജെ പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പി യുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻെറ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വമാണ്.

രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത് മാസത്തിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എൽ എ മാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് നിയമസഭയിൽ പറഞ്ഞത് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്. ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു. മതിൽ ചാടി കടന്നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. എൻഫോഴ്സ്മെന്റ് ചുമത്തിയ കേസിൽ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ ജയിൽ വിമോചിതനായപ്പോൾ കർണ്ണാടക പി.സി.സി പ്രസിഡണ്ടാക്കിയതും ജനങ്ങൾക്ക് അറിയാവുന്നതാണ്.

റോബർട്ട് വധേരയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ്പ ട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവും ആണ് ഇ.ഡി ചോദ്യം ചെയ്തത്. അന്ന്, എൻഫോഴ്സ്മെന്റ് രഷ്ട്രീയ ആയുധമെന്നു പറഞ്ഞ പാർടിയുടെ കേരള ഘടകം ഇന്ന് അക്ഷരാർത്ഥത്തിൽ ബിജെപി തന്നെയായി മാറിയിരിക്കുന്നു.

സ്വർണ്ണക്കടത്ത് കേസ് മുതൽ ഉയർന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മറ്റു ചില സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതു പോലെ അന്വേഷണ ഏജൻസികളെ തടയുന്ന സമീപനവും എൽ ഡി എഫ് സർക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടിൽ പ്രതിഫലിക്കുന്നത്.

എന്നാൽ, വിവാദമായ നയതന്ത്ര ബാഗേജുകൾ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാൻ പോലും മൂന്നു കേന്ദ്ര ഏജൻസികളും തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വർണ്ണം കടത്തിയെന്ന് കോടതിയിൽ പറഞ്ഞ ഏജൻസികൾ തന്നെ ഇവരെ അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി.

ഇന്നലെ മന്ത്രി ജലീലിൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി എന്നതും പ്രസക്തം. ബി ജെ പി അനുകൂല ചാനലിന്റെ കോർഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടർ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.

എൻ.ഐ.എയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടർച്ചയായി സ്വീകരിച്ച വി.മുരളീധരൻ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം.

അതു കൊണ്ട് തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്തി രാജ്യദ്രോഹക്കുറ്റം ആരോപിച്ച കേസിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനുമായി യുഡിഎഫ് ബി ജെ പി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

മുസ്ലീം ലീഗിന്റെ എം.എൽ.എ കമറൂദ്ദിനെതിരെ ഉയർന്ന 150 കോടിയിൽപരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്. വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എം.എൽ.എ യ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവയിക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ.ടി.ജലീലിന്റെ പേരുപറഞ്ഞ് യു.ഡി.എഫ് അക്രമവും കലാപവും സൃഷ്ട്ടിച്ച് രംഗത്ത് വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimgold smugglingkt jaleel
Next Story