മദ്യനയം ജനം അംഗീകരിച്ചെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ മദ്യനയം പൊതുജനം അംഗീകരിച്ചെന്ന് സി.പി.എം സംസ്ഥാനസമിതിയുടെ വിലയിരുത്തൽ. കാര്യമായ പ്രതിഷേധം ഇൗ വിഷയത്തിൽ സമൂഹത്തിൽ നിന്നുണ്ടായില്ലെന്നത് നൽകുന്ന സൂചന ഇതാണ്. യു.ഡി.എഫിൽനിന്നും ട്രേഡ് യൂനിയനുകളിൽനിന്നും ലഭിച്ച പിന്തുണ മദ്യനയത്തിെൻറ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് മയക്കുമരുന്നിെൻറ വ്യാപനം ശക്തമായ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മദ്യനയം കൊണ്ട് സാധിക്കും. വ്യാജമദ്യം ഉൾപ്പെടെ തടയുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും മദ്യനയത്തിൽ പറയുന്ന കാര്യങ്ങൾ അപ്പടി നടപ്പാക്കാൻ സാധിക്കണം. മദ്യനയം നിലവിൽവരുന്ന ജൂലൈ ഒന്നിന് യു.ഡി.എഫ് പ്രഖ്യാപിച്ച പ്രതിഷേധം മാത്രമാണ് നിലവിലുള്ളത്. ഇതിനെ രാഷ്ട്രീയമായിതന്നെ നേരിടാനും സംസ്ഥാനസമിതി തീരുമാനിച്ചു. സമുദായസംഘടനകളുടെ പ്രതിഷേധം പോലും കാര്യമായി ഇൗ വിഷയത്തിലുണ്ടായില്ല.
അതേസമയം ആർ.എസ്.എസിെൻറ നേതൃത്വത്തിൽ സംഘ്പരിവാർ ശക്തികൾ സി.പി.എമ്മിന് നേരെ നടത്തുന്ന അക്രമങ്ങളിൽ യോഗം പ്രതിഷേധിച്ചു. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ എന്നിവർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ഗൗരവത്തോടെ കാണണം. എന്നാൽ, പ്രകോപനകരമായ നടപടികൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന തീരുമാനമാണ് പൊതുവിലുണ്ടായത്. സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ തിങ്കളാഴ്ച നടക്കുന്ന എൽ.ഡി.എഫ് ബഹുജനകൂട്ടായ്മ വിജയിപ്പിക്കാനും തീരുമാനിച്ചു. കന്നുകാലി കശാപ്പ് നിയന്ത്രണവിഷയത്തിൽ സർക്കാറും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ട നിലപാടിനെ യോഗം അനുമോദിച്ചു.ഇൗ വിഷയത്തിൽ 22ന് നടത്തുന്ന രാജ്ഭവൻ, ജില്ല കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള മാർച്ചുകളിലും പരമാവധി പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.