ഹാൻവീവ് എം.ഡി തെണ്ടിയെന്ന് ജെയിംസ് മാത്യു
text_fieldsകണ്ണൂർ: ഹാൻവീവ് എം.ഡിയെ തെണ്ടിയെന്ന് വിളിച്ച് സി.പി.എം ജില്ല കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ജെയിംസ് മാത്യുവിന്റെ പ്രസംഗം. തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഹാൻവീവിന്റെ കണ്ണൂരിലെ ഹെഡ്ഓഫിസിന് മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരത്തിലാണ് വിവാദ പരാമർശം.
ജീവനക്കാർക്ക് രണ്ടരമാസമായി ശമ്പളം ലഭിച്ചിട്ട്. ഇതുസംബന്ധിച്ച സമരത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജീവനക്കാരുടെ യൂനിയൻ ജില്ല പ്രസിഡന്റുകൂടിയായ ജെയിംസ് മാത്യു.
തൊഴിലാളികളുടെ ശമ്പളകുടിശ്ശിക 48 മണിക്കൂറിനകം നൽകണം. ഇല്ലെങ്കിൽ എം.ഡിയെന്ന് പറയുന്ന തെണ്ടിയെ ഓഫിസിനകത്ത് കാലുകുത്താൻ വിടില്ല. രണ്ടു ലക്ഷമാണ് എം.ഡിയുടെ ശമ്പളം. ഇത്രയും തുക വാങ്ങാൻ അയാൾക്ക് നാണമുണ്ടോ. 25 ജീവനക്കാരുടെ ശമ്പളമാണ് എം.ഡി ഒറ്റക്ക് വാങ്ങുന്നത്.
എന്തിനാണ് ഇത്രയും തുക വാങ്ങുന്നത്. എന്ത് സേവനമാണ് അയാൾ അനുഷ്ഠിക്കുന്നത്. സർക്കാർ തീരുമാനപ്രകാരമാണ് തുക വാങ്ങുന്നത്. എന്നാൽ, നാണവും ഉളുപ്പുമുണ്ടെങ്കിൽ ഈ പണി നിർത്തി മറ്റുവല്ല ജോലിക്കും പോകുന്നതാണ് നല്ലത് -ജെയിംസ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.