സി.പി.എം നേതാവ് ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർഥി; വിടപറഞ്ഞത് 25 വർഷത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട്
text_fieldsചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് പാർട്ടി വിട്ടു. എൻ.ഡി.എ സ്വതന്ത്രനായി ചേർത്തലയിൽ മത്സരിക്കും. 25 വർഷത്തിലധികമായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ജ്യോതിസ് മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറായുള്ള ജ്യോതിസിെൻറ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിലേയ്ക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചന ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധമുണ്ട്.
മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിെൻറ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രെൻറ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.