‘അസാധാരണ സാഹചര്യ’ത്തിലെ വിവാദം ചർച്ച ചെയ്യാൻ അസാധാരണ സെക്രേട്ടറിയറ്റ്
text_fieldsതിരുവനന്തപുരം: ‘അസാധാരണ സാഹചര്യത്തിലെടുത്ത അസാധാരണ തീരുമാനം’ സർക്കാറിനും പാ ർട്ടിക്കും വരുത്തിയ കോട്ടം ചർച്ച ചെയ്യാൻ അസാധാരണ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ് റ്. ലോക്ഡൗൺ കാരണം മിക്ക മുതിർന്ന നേതാക്കളും വീടുകളിലാണ്. ആരും പുറത്തിറങ്ങരുതെന് ന കർശന നിർദേശമാണ് നേതൃത്വം നൽകിയിരുന്നത്. എന്നാൽ, സ്പ്രിൻക്ലർ വിവാദത്തോടെ സർക്കാറിനുണ്ടായ വലിയ പ്രതിച്ഛായ നഷ്ടം അടച്ചുപൂട്ടൽ നിർേദശമെല്ലാം മറികടന്ന് നേതൃയോഗം വിളിക്കാൻ നേതൃത്വത്തെ നിർബന്ധിതമാക്കി.
േകാവിഡ് ബാധക്കുശേഷമുള്ള ആദ്യ നേതൃയോഗമാണിത്. നേരത്തേ പാർട്ടി സെൻററിലുള്ള എസ്. രാമചന്ദ്രൻ പിള്ള അടക്കമുള്ള നേതാക്കളും മറ്റും ഫോണിലൂടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സംസാരിക്കുകയായിരുന്നു. തെക്കൻ, മധ്യ ജില്ലകളിലുള്ള നേതാക്കൾ തിങ്കളാഴ്ച രാത്രിയോടെ തന്നെ തലസ്ഥാനത്ത് എത്തി. സർക്കാർ നടപടിക്രമത്തിലെ വീഴ്ച എന്നതിനെക്കാൾ ഇടതുപക്ഷത്തിെൻറ പ്രഖ്യാപിത നിലപാടുകൾ തള്ളുന്നതാണ് വിവാദ കരാറെന്ന ആക്ഷേപമാണ് സി.പി.എമ്മിനെ നേതൃയോഗത്തിലേക്കെത്തിച്ചത്. കോവിഡ് പ്രതിരോധത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കും ലഭിച്ച യശസ്സിെൻറ ശോഭ വിവാദം കെടുത്തിയെന്ന അഭിപ്രായമാണ് നേതാക്കൾക്കും.
ചിത്രത്തിലില്ലായിരുന്ന പ്രതിപക്ഷം അജണ്ട നിശ്ചയിക്കുന്ന തലത്തിലേക്ക് മുൻതൂക്കം നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിന് നേരെയും ആക്ഷേപങ്ങൾ ഉയർന്നതോടെ വിഷയം ചർച്ച ചെയ്യാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണമാകും സെക്രേട്ടറിയറ്റിലെ പ്രധാന അജണ്ട. വിവാദം വലിച്ചുനീേട്ടണ്ട എന്ന നിലപാട് ഭൂരിപക്ഷം നേതാക്കൾക്കുമുണ്ട്. പക്ഷേ, അതിലും അവസാന വാക്ക് മുഖ്യമന്ത്രിയുടേതാകും. തിങ്കളാഴ്ചത്തെ വാർത്തസമ്മേളനത്തിൽ താൻ പ്രതിപക്ഷത്തിെൻറ ആക്രമണത്തിന് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ മാധ്യമങ്ങൾക്കു നേരെ പഴയ സിൻഡിക്കേറ്റ് ആക്ഷേപം പുറത്തെടുക്കുകയും ചെയ്തു. ആരോപണങ്ങളിൽ മറുപടി പറയാൻ തയാറായതുമില്ല.
പക്ഷേ, ‘ജനയുഗ’ത്തിലെ മുഖപ്രസംഗത്തിലൂടെ തങ്ങളുടെ അതൃപ്തി സി.പി.െഎ തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.