ബി.ജെ.പിയുടെ പിന്തുണ തേടിയ സി.പി.എം കത്ത് ഇപ്പോൾ ചർച്ച ചെയ്യേണ്ട -വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: 1991ൽ പാലക്കാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച സി.പി.എം നേതാവ് എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവന്നതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. അത് ചർച്ച ചെയ്യേണ്ട അവസരമല്ല ഇപ്പോൾ എന്നാണ് ശിവൻകുട്ടി പറഞ്ഞത്.
ഐക്യ കേരള രൂപീകരണ ശേഷം എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം ചർച്ച ചെയ്യേണ്ട അവസരമല്ലല്ലോ ഇപ്പോൾ. ഇപ്പോൾ ചർച്ച ചെയ്യാൻ ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവുമുണ്ട് സർക്കാറിന്റെ പ്രവർത്തനങ്ങളുണ്ട്... -മന്ത്രി പറഞ്ഞു.
സി.പി.എം നേതാവ് എം.എസ് ഗോപാലകൃഷ്ണൻ ബി.ജെ.പി പിന്തുണ തേടി അയച്ച കത്താണ് പുറത്തുവന്നത്. ബി.ജെ.പി ജില്ല പ്രസിഡന്റിന് അയച്ച കത്ത് ബി.ജെ.പി നേതാവായ സന്ദീപ് വാര്യറാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.