കൊല്ലത്ത് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് ജില്ലാ കമ്മിറ്റിയംഗത്തിന്‍റെ വധഭീഷണി
text_fieldsകൊല്ലം: സി.പി.എം സമ്മേളനങ്ങളുടെ പേരിൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നേരെ വധഭീഷണിയെന്ന് പരാതി. കാല് വെട്ടുമെന്ന് ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി ബിനു കോടിയേരിക്ക് പരാതി നൽകി. ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്ന് തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും ബിനുവിന്‍റെ പരാതിയിലുണ്ട്.
സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും പുനലൂർ നഗര സഭാ ചെയർമാനുമായ എം.എ രാജഗോപാലിനെതിരെയാണ് കരവാളൂർ ലോക്കൽ കമ്മിറ്റി മുന്‍ സെക്രട്ടറി ബി ബിനു സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിനിടെ എം.എ രാജ ഗോപാൽ വധഭീഷണി മുഴക്കിയെന്നാണ് ലോക്കൽ സെക്രട്ടറി നൽകിയ പരാതി. പാർട്ടിയിൽ നിന്ന് പുറത്ത് പോയാലും തന്നെ മുട്ടിലിഴക്കുമെന്ന് രാജഗോപാൽ ഭീഷണിടുത്തിയെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്‍റെ സാന്നിധ്യത്തിലാണ് എം.എ രാജഗോപാൽ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാണ തൊഴിലാളി യൂണിയന്‍റെ ഏരിയ സെക്രട്ടറി കൂടിയായ ബിനു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയത്. അതേസമയം ജില്ല കമ്മിറ്റി അംഗങ്ങൾ ചേരി തിരിഞ്ഞ് സമ്മേളനങ്ങൾ പിടിക്കാനുള്ള നീക്കവും സജീവമാണ്. ഇതോടെ കൊല്ലത്തെ ഒട്ടുമിക്ക ലോക്കൽ സമ്മേളനങ്ങളും തെരഞ്ഞെടുപ്പിലാണ് അവസാനിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ ഉയരുന്ന വധഭീഷണി പരാതി കൊല്ലം ജില്ലാ സമ്മേളനത്തിലും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.