പറവണ്ണയിൽ വീടുകൾക്കുനേരെ ആക്രമണം: പള്ളിക്കുനേരെ കല്ലേറ്
text_fieldsവെട്ടം: ഇ.ടി. മുഹമ്മദ് ബഷീറിെൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പറവണ്ണയിൽ നടത്ത ിയ പ്രകടനത്തിനിടെ സി.പി.എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർക്കുകയും പള്ളിക്കുനേരെ കല്ലെറിയുകയും ചെയ്ത സ ംഭവത്തിൽ 25ഓളം ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു.
പറവണ്ണ എം.ഇ.എസിന് പടിഞ്ഞാറ് ഭാഗത്താണ് വെ ള്ളിയാഴ്ച രാത്രി അക്രമം അരങ്ങേറിയത്. വൈകീട്ട് 6.30ന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന പൊലീസിെൻറയും സർവകക്ഷി യോഗത്തിെൻറയും നിർദേശം മറികടന്നാണ് പ്രകടനം നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു. ബടനാത്ത് യൂസഫിെൻറ വീടും അബ്ബാസിെൻറ ഓട്ടോയും ബൈക്കുകളും കമ്മുക്കാെൻറ പുരക്കൽ സൈനുദ്ദീെൻറ വീടുമാണ് ആക്രമിക്കപ്പെട്ടത്.
സൈനുദ്ദീനെ മർദിക്കുകയും ചെയ്തെന്ന് വീട്ടുകാർ പറഞ്ഞു. സൈനുദ്ദീൻ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. റഹ്മത്താബാദ് ജുമാമസ്ജിദിന് നേരെ കല്ലേറുണ്ടായെന്നും ആക്ഷേപമുണ്ട്. അക്രമത്തിനിരയായ വീടുകളും പള്ളിയും സി.പി.എം, എസ്.വൈ.എസ് നേതാക്കൾ സന്ദർശിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ. ശിവദാസൻ, ഏരിയ കമ്മിറ്റി അംഗം ബഷീർ കൊടക്കാട്, സി.പി. ഷുക്കൂർ, പി. മുനീർ എന്നിവർ സന്ദർശിച്ചു.
പറവണ്ണ അക്രമം: പ്രതികളെ ഉടൻ പിടികൂടണം -സി.പി.എം
വെട്ടം: പറവണ്ണയിൽ പള്ളിക്കുനേരെ കല്ലെറിയുകയും സി.പി.എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്ത കേസിലെ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് സി.പി.എം തിരൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ മേഖലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ലീഗ്-സി.പി.എം നേതാക്കന്മാർ ഇടപെട്ട് കമ്മിറ്റികൾ രൂപവത്കരിക്കുകയും സമാധാന യോഗങ്ങൾ നടത്തുകയും ചെയ്തു. എന്നിട്ടും സംഘർഷങ്ങൾ ഒഴിവാക്കാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്നില്ല. പറവണ്ണയിൽ സി.പി.എം പ്രവർത്തകരുടെ രണ്ട് വീടുകളും ഓട്ടോയും തകർക്കുകയും പള്ളിക്ക് നേരെ കല്ലെറിയുകയും ചെയ്തത് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്. അക്രമം നടത്തിയവരെ ഒറ്റപ്പെടുത്താനും നിയമത്തിന് മുന്നിൽ എത്തിക്കാനും ലീഗ് നേതൃത്വം തയാറാവണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.