മാധ്യമരംഗത്തെ മുൻ സഹപ്രവർത്തകയെ സ്റ്റാഫായി നിയമിക്കാനുള്ള വീണയുടെ ശ്രമം തടഞ്ഞ് സി.പി.എം
text_fieldsതിരുവനന്തപുരം: തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.ആർ (പബ്ലിക് റിലേഷൻ) സഹായം നൽകിയ മാധ്യമരംഗത്തെ മുൻ സഹപ്രവർത്തകയെ പേഴ്സനൽ സ്റ്റാഫിൽ എടുക്കാനുള്ള മന്ത്രി വീണാ ജോർജിെൻറ തീരുമാനം സി.പി.എം തടഞ്ഞു.
സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വീണ ജോർജ് ഇന്ത്യാവിഷനിൽ മാധ്യമ പ്രവർത്തകയായിരുന്നപ്പോൾ സഹപ്രവർത്തകയായിരുന്ന വനിതയെയാണ് പ്രസ് സെക്രട്ടറിയാക്കാൻ നീക്കം നടത്തിയത്.
എന്നാൽ, ആ മാധ്യമ പ്രവർത്തകക്ക് ആർ.എം.പി.െഎയുമായി ബന്ധമുണ്ടെന്ന ആക്ഷേപം കോഴിക്കോെട്ട ചില സി.പി.എം നേതാക്കൾ ജില്ല നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തി. പാർട്ടി നേതൃത്വം അറിയാതെയുള്ള തീരുമാനമാണ് ഇതെന്നും ആക്ഷേപമുയർന്നു. തുടർന്നാണ് നീക്കം തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.