Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദലിത്​ യുവതിയെ പീഡിപ്പിച്ച കേസിൽ സി.പി.എം പഞ്ചായത്ത്​ അംഗം അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightദലിത്​ യുവതിയെ...

ദലിത്​ യുവതിയെ പീഡിപ്പിച്ച കേസിൽ സി.പി.എം പഞ്ചായത്ത്​ അംഗം അറസ്​റ്റിൽ

text_fields
bookmark_border

മങ്കട: വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ സി.പി.എം പഞ്ചായത്ത്​ അംഗം അറസ്​റ്റിൽ. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഫെബിൻ വേങ്ങശ്ശേരിയാണ്​ (37) പിടിയിലായത്​.

2020 മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്​തു എന്നാണ്​ പരാതി. മഞ്ചേരി എസ്.സി.എസ്.ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, മങ്കട എസ്.ഐ ബി. പ്രദീപ്കുമാർ, പെരിന്തൽമണ്ണ എ.എസ്.പിയുടെ ഇൻവെസ്​റ്റിഗേഷൻ സ്​ക്വാഡ് അംഗങ്ങളായ സബ്ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, കെ. ശശികുമാർ, ടി. ശ്രീകുമാർ, കൃഷ്ണകുമാർ, മനോജ്, മങ്കട സ്​റ്റേഷനിലെ സി.പി.ഒമാരായ രഘുനാഥ്, രാജീവ്, നസീർ കൂട്ടിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimrape case
Next Story