എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം
text_fieldsകോട്ടയം: ദേവസ്വം ബോർഡ് പ്രസിഡൻറ് നിയമനത്തിലടക്കം ഇടതുമുന്നണിയുമായി ഇടഞ്ഞ ുനിൽക്കുന്ന എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം. വട്ടിയൂർക്കാവ് ഉപതെരഞ ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന പരാതിയിൽനിന്ന് സി.പി.എം പിന്മാ റുന്നത് ഇതിെൻറ ഭാഗമാണത്രെ.
എൻ.എസ്.എസുമായുള്ള അകൽച്ച ഉടൻ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരുവിഭാഗം സി.പി.എമ്മിലുണ്ട്. സി.പി.ഐയും ഇതേ നിലപാടിലാണ്. വട്ടിയൂർക്കാവ് വിഷയത്തിൽ ഇനി പരാതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ മതിയായ തെളിവ് നൽകാൻ സി.പി.എം അടക്കമുള്ള പരാതിക്കാർ തയാറായില്ല. കലക്ടറുടെ റിപ്പോർട്ട് കിട്ടിയശേഷം പരാതി അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറയുന്നത്. പരാതിയുമായി സി.പി.എം മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ജില്ല കലക്ടറും നടപടി അവസാനിപ്പിച്ചേക്കും.
വൈകാതെ കലക്ടറുടെ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് സമർപ്പിക്കും. എന്നാൽ, ഇതേക്കുറിച്ച് എൻ.എസ്.എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാറിനുവേണ്ടി എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്നായിരുന്നു സി.പി.എമ്മും മറ്റ് രണ്ട് സംഘടനകളും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയേയും കലക്ടറേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ചുമതലപ്പെടുത്തി. എന്നാൽ, തെളിവ് നൽകാൻ പരാതിക്കാർ ആരും എത്തിയില്ല. തെളിവുകൾ ഇല്ലാത്തതിനാൽ തുടർനടപടി അവസാനിപ്പിക്കണമെന്ന് കാട്ടി ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ടും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.