‘വയൽക്കിളി’കൾക്കെതിരെ ‘നാടിന് കാവൽ’; കീഴാറ്റൂരിൽ ബദൽസമരവുമായി സി.പി.എം
text_fieldsകണ്ണൂർ: കീഴാറ്റൂരിൽ നെൽവയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരായ ‘വയൽക്കിളി’ സമരത്തിന് ബദൽസമരവുമായി സി.പി.എമ്മും രംഗത്തിറങ്ങുന്നു. ‘നാടിന് കാവൽ’ എന്ന മുദ്രാവാക്യവുമായി കീഴാറ്റൂരിൽ സമരപ്പന്തൽ കെട്ടി വയൽക്കിളികളുടെ സമരത്തെ നേരിടാനാണ് സി.പി.എം തീരുമാനം. ബദൽസമരത്തിന് തുടക്കംകുറിച്ച് മാർച്ച് 24ന് കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പിലേക്ക് സി.പി.എം മാർച്ച് നടത്തും. ബൈപാസിനായി കീഴാറ്റൂരിൽ ഭൂമി വിട്ടുനൽകിയവർ ഉൾപ്പെടെ 3000 പേർ പെങ്കടുക്കുന്ന മാർച്ചിെൻറ സമാപനയോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പെങ്കടുക്കും.
സി.പി.എമ്മിെൻറ ‘നാടിന് കാവൽ’ സമരം പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ നയിക്കും. വയൽക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങുന്നത് മാർച്ച് 25നാണ്. അന്ന് ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് വി.എം. സുധീരനും പ്രമുഖ പരിസ്ഥിതിപ്രവർത്തകരും വികസനപദ്ധതികളുടെ ഇരകളായവരും വയൽക്കിളികളുടെ മാർച്ചിൽ പെങ്കടുക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച പൊലീസ് നടപടിക്കിടെ, സി.പി.എമ്മുകാർ കത്തിച്ച വയൽക്കിളികളുടെ സമരപ്പന്തൽ പുനഃസ്ഥാപിച്ച് ബൈപാസ്വിരുദ്ധ സമരം തുടരാനാണ് വയൽക്കിളികളുടെ തീരുമാനം. കീഴാറ്റൂരിൽ ഭൂമി വിട്ടുനൽകാൻ ഉടമകളിൽ ഒരുവിഭാഗം തയാറാവുകയും സമരക്കാരെ അറസ്റ്റ്ചെയ്ത് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുകയുംചെയ്തതോടെ വയൽക്കിളി സമരം അവസാനിക്കുമെന്നായിരുന്നു സി.പി.എമ്മിെൻറ കണക്കുകൂട്ടൽ. എന്നാൽ, സമരം തുടരാൻ തീരുമാനിച്ച വയൽക്കിളികൾക്ക് സി.പി.െഎ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പ്രമുഖ പാർട്ടികളുടെ പരസ്യപിന്തുണയും കിട്ടി.
കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പിന്തുണ രാഷ്ട്രീയമായി നേരിടുകയാണ് സി.പി.എം. എന്നാൽ, ഘടകകക്ഷിയായ സി.പി.െഎ വയൽക്കിളികൾക്കൊപ്പം നിലയുറപ്പിച്ചത് വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനായി വാശിപിടിക്കുന്ന സി.പി.എം നിലപാടിനെ വല്ലാതെ ദുർബലപ്പെടുത്തുന്നുണ്ട്. വയൽക്കിളികൾക്കെതിരെ ബദൽ സമരപ്പന്തൽ കെട്ടി രംഗത്തുവരാൻ സി.പി.എം നിർബന്ധിതരായ സാഹചര്യമിതാണ്. വയൽസംരക്ഷണമെന്ന വയൽക്കിളികൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യത്തെ ദേശീയപാത ഉൾപ്പെടെ നാടിെൻറ വികസനത്തിനുള്ള കാവൽ എന്ന മറുപടിയുമായി നേരിടാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
ദേശീയപാത ആകാശത്ത് ഉണ്ടാക്കാനാകില്ല -എം.വി. ഗോവിന്ദൻ
കണ്ണൂർ: ആരൊക്കെ എതിർത്താലും കീഴാറ്റൂരിൽ ബൈപാസ് വരുമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശത്തുകൂടി ദേശീയപാത ഉണ്ടാക്കാനാകില്ല. 60 ഭൂവുടമകളിൽ 56 പേരും ഭൂമി വിട്ടുനൽകിയിട്ടുണ്ട്. എന്നിട്ടും മറ്റുള്ളവർ എതിർപ്പുമായി രംഗത്തുവരുന്നത് എന്തിനാണ്? കീഴാറ്റൂരിൽ ദേശീയപാത ബൈപാസ് നിർമാണത്തെ എതിർക്കുന്നവർക്ക് ദുരുദ്ദേശ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കീഴാറ്റൂർ സമരത്തെ തള്ളി കിസാൻസഭ അധ്യക്ഷൻ
കോഴിക്കോട്: കീഴാറ്റൂരിൽ ദേശീയപാത ബൈപാസ് നിർമാണത്തിന് കേരള സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ജനങ്ങെള വിശ്വാസത്തിലെടുത്താണെന്ന് അഖിേലന്ത്യ കിസാൻസഭ അധ്യക്ഷൻ അശോക് ധാവ്ലെ. പ്രദേശത്തെ 60 കുടുംബങ്ങളിൽ 56പേരും വയൽ വിട്ടുനൽകാൻ സമ്മതിച്ചു. ബാക്കിയുള്ളവരെ സർക്കാർ ബോധ്യപ്പെടുത്തുമെന്നാണ് വിശ്വാസം.
വയലാണെങ്കിലും ദേശീയപാതക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. പൊതു ആവശ്യങ്ങൾക്കുള്ള വികസനത്തിനായി കർഷകരുെട ഭൂമി അക്വയർ ചെയ്യാം.
പ്രേത്യക സാമ്പത്തിക മേഖലക്കും ബുള്ളറ്റ് ട്രെയിൻ ഒാടിക്കാനും കൃഷിഭൂമി വിട്ടുനൽകുന്നതിനോട് യോജിപ്പില്ല. കോർപറേറ്റുകൾക്ക് വേണ്ടിയുള്ള അത്തരം വരേണ്യ പദ്ധതികളിൽ കിസാൻസഭക്ക് താൽപര്യമില്ലെന്നും ധാവ്െല പറഞ്ഞു. കേരളത്തിൽ എ.കെ. ഗോപാലനടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ നടത്തിയ പോരാട്ടങ്ങളാണ് മഹാരാഷ്ട്രയിലെ ലോങ്മാർച്ചിന് പ്രചോദനമെന്ന് സി.പി.എം ജില്ല കമ്മിറ്റി നൽകിയ സീകരണയോഗത്തിൽ ധാവ്ലെ പറഞ്ഞു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് കിസാൻ സഭ അഖിേലന്ത്യ വ്യാപകമായി ജയിൽ നിറക്കൽ പ്രേക്ഷാഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂർ വിഷയം: സർക്കാർനിലപാട് തെറ്റ് –എ.െഎ.വൈ.എഫ്
തളിപ്പറമ്പ്: കീഴാറ്റൂർവിഷയത്തിൽ സർക്കാർനിലപാട് തെറ്റാണെന്നും പുനരാലോചന നടത്തണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. കീഴാറ്റൂർ വയൽനികത്തി മാത്രമേ ബൈപാസ് നിർമിക്കൂവെന്ന പിടിവാശി സി.പി.എമ്മിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന സംഘം കീഴാറ്റൂർവയൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിെൻറ ആദ്യഘട്ടത്തിൽതന്നെ ഇവിടെയെത്തി എ.ഐ.വൈ.എഫ് വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സമരപ്പന്തൽ കത്തിച്ച് അവശിഷ്ടങ്ങൾ തോട്ടിലെറിഞ്ഞ് വയൽക്കിളികൾക്ക് അതിനുള്ള സാഹചര്യം നിഷേധിച്ചതോടെയാണ് എ.ഐ.വൈ.എഫ് വീണ്ടുമെത്തിയത്. സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.