ജയരാജനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ ഒരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ഒൗദ്യോഗികമായി വിശദീകരിച്ചു. ഇൗമാസം 11ന് ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പി. ജയരാജൻ സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് വിലയിരുത്തലുണ്ടായി. അത് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുമെന്ന നിലയിൽ വന്ന വാർത്തകളോട് ഒൗേദ്യാഗിക വാർത്തക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രേട്ടറിയറ്റ്.
വിമർശനമുണ്ടായെന്ന് സി.പി.എം സെക്രേട്ടറിയറ്റും സമ്മതിക്കുന്നുണ്ട്. എന്നാൽ, ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്ന വാർത്തകൾ പാർട്ടി നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന സമിതി യോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തകള്‍ വസ്‌തുതവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന വിശദീകരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയത്. പാര്‍ട്ടിക്കകത്ത് വിമര്‍ശന, സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. പി. ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി. ജയരാജന്‍ യോഗത്തില്‍നിന്നിറങ്ങിപ്പോയി എന്നുള്ളത് ഭാവനാസൃഷ്ടി മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
ജയരാജനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ വിമർശനമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.