ജലം, വൈദ്യുതി കണക്ഷനുകൾ വേർപ്പെടുത്തി ഉദ്യോഗസ്ഥർ സർക്കാറിനെ മോശപ്പെടുത്തുന്നു -സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ മോശപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നെന്ന് സി.പി.എം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ജലം, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബോധപൂര്‍വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വെള്ളത്തിെൻറയും വൈദ്യുതിയുടെയും ബില്‍തുക അടയ്ക്കുന്നതിന് സാവകാശം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പകരം തെരഞ്ഞെടുപ്പ് സമയത്ത് കണക്ഷന് വിച്ഛേദിക്കുന്നത് ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കുന്നതിനാണ്. എല്‍.ഡി.എഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞുനിര്‍ത്തി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിെൻറ പല ഭാഗങ്ങളില്‍നിന്നും വരുന്നു.
പാലക്കാട് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരണം വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നു. ഇത് കൃഷിക്കാരില്‍ അതൃപ്തി സൃഷ്ടിക്കാനുള്ള നടപടിയാണ്. സിവിൽ സപ്ലൈസ് വഴി കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാനുള്ള നടപടിക്ക് തുരങ്കം വെക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.