സ്വർണക്കടത്ത്: വി. മുരളീധരൻ പ്രതികൾക്ക് പരോക്ഷ നിർദേശം നൽകിയെന്ന സംശയം ബലപ്പെട്ടു - സി.പി.എം
text_fieldsതിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ ഓഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതിഗൗരവമുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകര്‍പ്പുകൾ. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ പുറത്തുവന്ന ബി.ജെ.പി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആ പാർട്ടി തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിെൻറ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചത് കേന്ദ്രവിദേശ സഹമന്ത്രി വി. മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയാറായില്ല.
പ്രധാന പ്രതി സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി കോഓഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കൂടി പുറത്തുവന്നതോടെ നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാവില്ല.
ജനം ടി.വിക്ക് ബി.ജെ.പി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോകില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക് എന്തോ മറച്ചു വെക്കാനുണ്ടെന്ന് വ്യക്തമാണെന്നും സി.പി.എം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.