പി. ജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നു; സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം
text_fieldsതിരുവനന്തപുരം: പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ചർച്ചക്കിടെ കണ്ണൂരിലെ ചില സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശന. സ്വയം മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുെന്നങ്കിൽ അംഗീകരിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ജയരാജനെപ്പറ്റി കണ്ണൂരിൽ നൃത്തശിൽപം, ജീവിതരേഖ തുടങ്ങിയവ തയാറാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉദ്ധരിച്ചായിരുന്നു ചർച്ച.
ഇത് പാർട്ടിരീതിക്ക് നിരക്കുന്നതല്ലെന്ന വിമർശനവും ഉയർന്നു. എന്നാൽ, വ്യക്തിപ്രഭാവം വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും ഭാവിയിൽ ശ്രദ്ധിക്കാമെന്നുമായിരുന്നു ജയരാജെൻറ മറുപടി.
ജനജാഗ്രത യാത്രയുടെ സംഘാടനത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചതായി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇത് പാർട്ടിയെ പൊതുജനമധ്യത്തിൽ തെറ്റായി ചിത്രീകരിക്കാൻ വഴിയൊരുക്കി. സോളാർ കമീഷൻ റിപ്പോർട്ട് കാലതാമസമില്ലാതെ പുറത്തുവിട്ടതിലൂടെ മുമ്പ് പാർട്ടിക്കും മുന്നണിക്കും എതിരായി ഉയർന്ന ആക്ഷേപങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കാൻ സാധിച്ചതായും സംസ്ഥാന സമിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.