'ബി.ജെ.പി വേദികളിൽ പോയി പ്രസംഗിക്കാൻപോലും സാംസ്കാരിക നായകർക്ക് മടിയില്ല'
text_fieldsകൊച്ചി: സംസ്ഥാനത്തെ പലർക്കും ബി.ജെ.പി വേദികളിൽ പോയി പ്രസംഗിക്കാൻ പോലും മടിയില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട്. സംസ്ഥാനത്ത് വലതുപക്ഷ സാംസ്കാരിക പ്രവർത്തനം ശക്തിപ്പെടുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനം സംസ്ഥാനത്ത് ദുർബലപ്പെടുകയാണ്. തൊഴിലാളി വർഗത്തിന് വലിയ പ്രാതിനിധ്യമുള്ള ദലിത് വിഭാഗം സ്വത്വരാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പോരായ്മ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണം. ഹിന്ദുത്വവര്‍ഗീയതയെ എതിര്‍ക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ശക്തമായി എതിര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം വേണം. സിൽവർലൈൻ പദ്ധതിക്കെതിരെ നടക്കുന്നത് ഊതിവീർപ്പിച്ച പ്രചാരണമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ സി.പി.എമ്മിനോട് കൂടുതൽ അടുക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.