ഐ.എൻ.എല്ലിന് സി.പി.എമ്മിൻെറ താക്കീത്
text_fieldsതിരുവനന്തപുരം: ആഭ്യന്തരകലഹം മൂർച്ഛിച്ച് ഇടതുമുന്നണിക്ക് തലവേദനയായ െഎ.എൻ.എല്ലിെന സി.പി.എം സംസ്ഥാന േനതൃത്വം താക്കീത് ചെയ്തു. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ എ.കെ.ജി സെൻററിൽ വിളിച്ചുവരുത്തിയാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവർ താക്കീത് നൽകിയത്. ഭിന്നത അവസാനിപ്പിക്കണമെന്ന കർശനനിർദേശവും നൽകി. ഘടകകക്ഷിയിലെ ഭിന്നത ഇടത് മുന്നണിെയ ബാധിക്കും. അത് പ്രതിപക്ഷം മുതലെടുക്കും. െഎ.എൻ.എല്ലിലെ ആഭ്യന്തരപ്രശ്നം മുന്നണിക്ക് തലവേദനയാവരുത് -അവർ പറഞ്ഞു.
െഎ.എൻ.എല്ലിന് അനുവദിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം കോഴ വാങ്ങിയാണ് നൽകിയതെന്ന സംസ്ഥാന സെക്രേട്ടറിയറ്റംഗം ഇ.സി. മുഹമ്മദിെൻറ ആരോപണം വിവാദമായിരുന്നു. കാസിം ഇരിക്കൂർ ലക്ഷ്വറി ഹോട്ടലിൽ അദാനി ഗ്രൂപ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആക്ഷേപവും ഉയർന്നു. എന്നാൽ, ആരോപണം ഉന്നയിച്ച ഇ.സി. മുഹമ്മദിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. കലഹം ചർച്ചയായതോടെയാണ് സി.പി.എം ഇടപെട്ടത്. വൈകീട്ട് മൂന്നിന് തുടങ്ങിയ കൂടികാഴ്ച മണിക്കൂറിലധികം നീണ്ടു.
ചർച്ചക്ക് വന്ന രണ്ട് നേതാക്കളും സി.പി.എം നേതൃത്വത്തിന് മുന്നിൽ പരാതിക്കെട്ടഴിച്ചു. സംസ്ഥാന പ്രസിഡൻറായ താൻ ജീവിച്ചിരിക്കുേമ്പാൾ നേതൃത്വം വർക്കിങ് പ്രസിഡൻറിനെ നിയോഗിെച്ചന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി. അഖിലേന്ത്യ നേതൃത്വം നിസ്സാര പ്രശ്നങ്ങൾക്ക് പോലും നടപടി സ്വീകരിക്കുകയാണ്. എന്നാൽ അഹമ്മദ് ദേവർകോവിലിനെ തോൽപിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. വ്യക്തിഹത്യയാണ് നടക്കുന്നത്. ദേശീയയോഗത്തിൽ വഹാബ് നാല് തവണ പെങ്കടുക്കാത്തതിനാലാണ് വർക്കിങ് പ്രസിഡൻറിനെ നിയമിക്കേണ്ടിവന്നതെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.