Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ നിലപാട്...

സി.പി.ഐ നിലപാട് സി.പി.എമ്മിന്‍റെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

text_fields
bookmark_border
സി.പി.ഐ നിലപാട് സി.പി.എമ്മിന്‍റെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍
cancel

തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന്​ കെൽപില്ലെന്ന സി.പി.ഐ നിലപാട്, കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതിന് ബി.ജെ.പിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സി.പി.എമ്മി​ന്‍റെ കണ്ണു​തുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​​ കെ. സുധാകരന്‍ എം.പി.

സി.പി.എമ്മിന്‍റെ നിലപാടുകളും നടപടികളും സംഘ്​പരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യ മതേതര ബോധ്യമുള്ള എല്ലാവര്‍ക്കും സുവ്യക്തമാണ്. കോണ്‍ഗ്രസ് തളര്‍ന്നാലും സംഘ്​പരിവാര്‍ ശക്തിയാര്‍ജിക്കട്ടെ എന്ന നിലപാട് മതേതര, ജനാധിപത്യ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് സി.പി.എം ഇനിയെങ്കിലും തിരിച്ചറിയണം. സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആ നിലപാടിലേക്ക് സി.പി.എം കടന്നുവരണമെന്നും സുധാകരന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാറിന് രണ്ടാമൂഴം ലഭിച്ചതുതന്നെ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ തലോടല്‍ ലഭിക്കുന്നതും സംഘ്പരിവാർ ശക്തികള്‍ക്കാണ്. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കെല്‍പുള്ള ഏകകക്ഷി കോണ്‍ഗ്രസാണെന്ന്​ സി.പി.എം മനസ്സിലാക്കണം. കേരളത്തില്‍ മാത്രം ഭരണമുള്ള സി.പി.എമ്മിന് മറ്റൊരു സംസ്ഥാനത്തും സ്വാധീനമില്ല. സി.പി.എമ്മി​ന്‍റെ മൂന്ന്​ എം.പിമാരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസിന്‍റെ കൂടി സഹായത്തോടെ ജയിച്ചവരാണ്. ബി.ജെ.പിയെ ദേശീയതലത്തില്‍ സി.പി.എം നേരിടുമെന്ന്​ അവകാശപ്പെടുന്നത് ഈ ശക്തി​വെച്ചാണ്.

പരസ്പര സഹായ സംഘമായാണ് സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഭരണത്തില്‍ വരില്ലെന്ന് സി.പി.എമ്മിനും കേന്ദ്രത്തില്‍ സി.പി.എം ഭരണത്തില്‍ വരില്ലെന്ന് ബി.ജെ.പിക്കും ബോധ്യമുണ്ട്. അതുകൊണ്ടാണ്​ പൂര്‍ണ സഹകരണത്തിൽ അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും ആ ശൂന്യത നികത്തുന്നത് സംഘ്പരിവാറും അതിന്‍റെ ഫാഷിസ്റ്റ് ആശയങ്ങളുമായിരിക്കുമെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കോൺ​ഗ്രസ് തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. കോൺഗ്രസുമായി കേരളത്തിലടക്കം വിയോജിപ്പുണ്ട്. എന്നാൽ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി -ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളിക്ക് മുമ്പിൽ കോൺ​ഗ്രസ് തകർന്നാൽ ശൂന്യതയുണ്ടാകും. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ലെന്നും കൊച്ചിയിൽ പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIK SudhakaranBinoy ViswamCPM
News Summary - CPI's stand should open the eyes of CPM says K Sudhakaran
Next Story