ന്യൂനപക്ഷങ്ങളുടെ മെയ്ക്കിട്ടുകയറി ആക്ടിങ് സെക്രട്ടറിയും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വികസനം പറയുേമ്പാൾ ഇസ്ലാമിക വിരുദ്ധതയിലും ഹിന്ദുത്വ അജണ്ടയിലും ആഴ്ന്ന് ന്യൂനപക്ഷങ്ങളുടെ മെയ്ക്കിട്ടുകയറി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.പി.എം ആക്ടിങ് സെക്രട്ടറി. വികസനത്തിൽ തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കാൻ പുറപ്പെട്ട സി.പി.എം, ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് യു.ഡി.എഫും ബി.ജെ.പിയും ഉയർത്തിയ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തെ പുൽകിയെന്നാണ് ആക്ഷേപം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നാണ് ഭരണതുടർച്ചക്കായി വികസനം ചർച്ചയാക്കാൻ എൽ.ഡി.എഫ് തീരുമാനം. പക്ഷേ, ഉമ്മൻ ചാണ്ടി വിഷയമാക്കിയ ശബരിമല സ്ത്രീ പ്രവേശനം ബി.ജെ.പിയും ഏറ്റെടുത്തു. ആദ്യ നിലപാട് മാറ്റി എൻ.എസ്.എസ് കോൺഗ്രസ് നിലപാടിനെ പിന്തുണച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. ശബരിമല പ്രശ്നകാലത്തെ കേസ് പിൻവലിക്കണമെന്ന ആവശ്യം കൂടി കോൺഗ്രസും ബി.ജെ.പിയും ഉയർത്തിയത് സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്തു.
വികസന രാഷ്ട്രീയം മാത്രം വോട്ടായി മാറില്ലെന്ന ആശങ്കയാണ് ഭൂരിപക്ഷ സമുദായ, മുന്നാക്ക വോട്ടിലേക്ക് കണ്ണയക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചെതന്നാണ് പ്രതിപക്ഷ ആരോപണം. വൈരുധ്യാത്മക ഭൗതികവാദ വിവാദത്തിൽ വിശ്വാസികളെ ചേർത്തുപിടിച്ച എം.വി. ഗോവിന്ദെൻറ പ്രസ്താവനയും ഇതിെൻറ ഭാഗമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ ന്യൂനപക്ഷ സംഘടന വിരുദ്ധ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ പാണക്കാട് യാത്രക്ക് എതിരെയുള്ള പ്രസ്താവന കൈപൊള്ളിയതോടെ തൽക്കാലം പിൻവാങ്ങി. പക്ഷേ, ബുധനാഴ്ച പച്ചക്ക് ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയോടെ അദ്ദേഹം വീണ്ടും കളംപിടിച്ചു. 'ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയത' പ്രസ്താവന വിവാദമായേതാടെ മലക്കം മറിഞ്ഞു.
വ്യാഴാഴ്ചത്തെ അദ്ദേഹത്തിെൻറ വ്യാഖ്യാനമാവെട്ട കൂടുതൽ വിവാദത്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചു. 'ന്യൂനപക്ഷ വർഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിെൻറ വർഗീയത'യെന്ന് പറഞ്ഞ അദ്ദേഹം, 'ഭൂരിപക്ഷം എന്ന് പറഞ്ഞാൽ എണ്ണത്തിൽ കൂടുതൽ എന്നാണ് അർഥമെന്നും എണ്ണത്തിൽ കൂടുതലുള്ള ഭൂരിപക്ഷത്തിെൻറ വർഗീയതയാണ് ഏറ്റവും അപകടകരം' എന്നും വിശദീകരിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ കൂട്ടിെക്കട്ടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആക്ഷേപം. കേരള കോൺഗ്രസ്(എം)െൻറ വരവോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം എത്തിയ ക്രൈസ്തവ വോട്ടുകളെ കൂടി ഇത് ബാധിക്കുമെന്ന ആശങ്ക സി.പി.എമ്മിലും എൽ.ഡി.എഫിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.