വ്യവസായിയുെട മരണം: ശ്യാമളക്കെതിരെ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
text_fieldsതളിപ്പറമ്പ്: പ്രവാസിവ്യവസായി സാജെൻറ ആത്മഹത്യയെ തുടർന്ന് ചേർന്ന സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ ആന്തൂർ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമളക്കെതിരെ രൂക്ഷവിമർശനം. യോഗത്തിൽ ശ്യാമള പൊട്ടിക്കരഞ ്ഞു. ശ്യാമളയെ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമുയർന്നു. കേന്ദ്ര കമ്മിറ്റി അംഗവും പി.കെ. ശ് യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരുട െ സാന്നിധ്യത്തിൽ നടന്ന ഏരിയ കമ്മിറ്റിയിൽ മുഴുവൻ അംഗങ്ങളും ശ്യാമളക്കെതിരെ ആഞ്ഞടിച്ചു. ഇതോെടയാണ് ജില്ല കമ്മ ിറ്റി അംഗം കൂടിയായ ശ്യാമള യോഗത്തിൽ പൊട്ടിക്കരഞ്ഞത്.
പാർട്ടിയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ് സാജെൻറ ആത്മഹത്യയെന്നാണ് മുതിർന്ന ഒരംഗം പ്രതികരിച്ചത്. പി.കെ. ശ്യാമളയുടെ പല തീരുമാനങ്ങളും ശക്തികേന്ദ്രമായ ആന്തൂരിൽ പ ാർട്ടിയുടെ അടിത്തറ തകർക്കുമെന്നും ഒരു നിമിഷംപോലും ചെയർപേഴ്സൻ സ്ഥാനത്ത് തുടരരുതെന്നും ചില അംഗങ്ങൾ പറഞ്ഞു. എന്നാൽ, മുഴുവൻസമയവും യോഗത്തിൽ പങ്കെടുത്ത എം.വി. ഗോവിന്ദൻ ചർച്ചകളിൽ ഇടപെട്ടില്ല.
വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭ ഒാഫിസിൽ പരിശോധന
കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതം. നഗരകാര്യ ഉത്തരമേഖല ജോയൻറ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച നഗരസഭയിലെത്തി തെളിവെടുത്തു. വളപട്ടണം പൊലീസ് വെള്ളിയാഴ്ച വീട്ടിലെത്തി സാജെൻറ ഭാര്യ ബീനയുടെ മൊഴിയെടുത്തു. ബക്കളത്ത് 15 കോടി ചെലവിൽ നിർമിച്ച കൺവെൻഷൻ സെൻററിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭ വൈകിപ്പിച്ചതിൽ മനംനൊന്താണ് സാജൻ പാറയിൽ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്.
നഗരസഭ സെക്രട്ടറിയുൾപ്പെട്ട നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത മന്ത്രി എ.സി. മൊയ്തീൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ നഗരസഭകളുടെ കൺട്രോളിങ് ഓഫിസർകൂടിയായ ഉത്തരമേഖല ജോയൻറ് ഡയറക്ടർ കെ.പി. വിനയെൻറ നേതൃത്വത്തിലുള്ള മൂന്നംഗസംഘം വെള്ളിയാഴ്ച രാവിലെ ആന്തൂർ നഗരസഭയിലെത്തി പരിശോധന നടത്തിയത്. കൺെവൻഷൻ സെൻററുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സംഘം പരിശോധിച്ചു. ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടി. സംശയാസ്പദമായ ഫയലുകളുടെ പകർപ്പും എടുത്തിട്ടുണ്ട്. കൺവെൻഷൻ സെൻറർ സന്ദർശിച്ച അന്വേഷണസംഘം നിർമാണത്തിൽ സംഭവിച്ചുവെന്ന് നഗരസഭ ആരോപിച്ച ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിച്ചു.കൺവെൻഷൻ സെൻറർ അളന്നുതിട്ടപ്പെടുത്തുകയും െചയ്തു.
വളപട്ടണം പൊലീസ് വെള്ളിയാഴ്ച വീട്ടിലെത്തി സാജെൻറ ഭാര്യ ബീനയുടെ മൊഴിയെടുത്തു. കൺവെൻഷൻ സെൻററിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന ആന്തൂർ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമളയുടെ കടുത്ത നിലപാടാണ് സാജനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന പരാതി വളപട്ടണം എസ്.െഎ സജേഷ് മുമ്പാകെ നൽകിയ മൊഴിയിലും ബീന ആവർത്തിച്ചു. കുടുംബാംഗങ്ങളുടെ പരാതിപ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യ പ്രേരണക്ക് കേസെടുക്കുമോ എന്ന് പറയാനാവില്ല –ഡി.ജി.പി
തൃശൂർ: ആന്തൂരിൽ പ്രവാസി മരിക്കാനിടയായ കേസിൽ ആത്്മഹത്യ േപ്രരണക്ക് കേസെടുക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു. ഇതുസംബന്ധിച്ച് പരിശോധിക്കും. പരാതി കിട്ടിയാൽ അന്വേഷിക്കും. നിലവിലുള്ള കേസ് അസ്വാഭാവിക മരണത്തിനാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയ പുനർനിർമാണത്തിനുള്ള കെയർ ഹോം പദ്ധതിയിൽ പൊലീസ് സഹകരണ സംഘം നിർമിച്ച് നൽകുന്ന വീടുകളുടെ ശിലാസ്ഥാപനത്തിന് എത്തിയ ഡി.ജി.പി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവിൽ അസ്വാഭാവികതയില്ല. എന്നാൽ, ഉദ്യോഗസ്ഥർ തുടരുന്നതിലും തടസ്സമില്ല. എസ്.പിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ബിനോയ് കോടിയേരി വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ബെഹ്റ പറഞ്ഞു.
പത്ത് മാസം; നഗരസഭ ഒാഫിസ് കയറിയിറങ്ങിയത് 50 തവണ
തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയെ തുടർന്ന് വിവാദത്തിലായ ആന്തൂർ നഗരസഭക്കെതിരെ സമാനമായ മറ്റൊരു ആരോപണം കൂടി. ഇൻറർലോക്ക് സ്ഥാപനത്തിെൻറ പുതിയ യൂനിറ്റ് തുടങ്ങാൻ ലൈസൻസിനായി കഴിഞ്ഞ 10 മാസത്തിനിടയിൽ 50 തവണയിലധികം ആന്തൂർ നഗരസഭയിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് അഞ്ചാംപീടികയിലെ കെ.പി. രമേശൻ പരാതിപ്പെടുന്നത്. ലൈസൻസിെൻറ കാര്യം അന്വേഷിക്കാൻ വെള്ളിയാഴ്ച രാവിലെ നഗരസഭ ഓഫിസിലെത്തിയ രമേശൻ അവിടെ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് തെൻറ അനുഭവം വിവരിച്ചത്.
അഞ്ചാംപീടികയിൽ മലബാർ ഇൻറർലോക്ക് എന്ന സ്ഥാപനം നടത്തിവരുകയാണ് രമേശൻ. പുതിയ യൂനിറ്റ് തുടങ്ങാനുള്ള ലൈസൻസിന് അപേക്ഷ നൽകിയിട്ട് 10 മാസമായി. നഗരസഭ ആരോഗ്യവിഭാഗത്തിലെ ജീവനക്കാർ നിരന്തരമായി ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിെൻറ പരാതി. അപേക്ഷ ഓരോ വിഭാഗത്തിലേക്കും മാറിമാറി തട്ടിക്കളിക്കുകയാണ്. ഒരിടത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമ്പോൾ മറ്റൊരുവിഭാഗം നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ്. നഗരസഭ അധികൃതരുടേത് ധാർഷ്ട്യം നിറഞ്ഞ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.