Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpm sdpi
cancel
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ എസ്​.ഡി.പി.ഐ ബന്ധം സമ്മതിച്ച്​ സി.പി.എം; പ്രതിഷേധവുമായി സി.പി.ഐ

text_fields
bookmark_border

പത്തനംതിട്ട: നഗരസഭയിൽ എസ്​.ഡി.പി.ഐയുമായി ബന്ധമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന്​ സി.പി.എം നിലപാട്​ വ്യക്​തമാക്കിയതോടെ പരസ്യ പ്രതിഷേധവുമായി സി.പി.ഐ. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മുന്നണി നയത്തിന്​ വിരുദ്ധമായി വർഗീയ കക്ഷികളുമായി സി.പി.എം അവിഹിത ബന്ധങ്ങൾ സ്​ഥാപിക്കുകയാണെന്ന്​ സി.പി.ഐ ആരോപിച്ചു​​.

പത്തനംതിട്ട നഗരസഭയിൽ എസ്​.ഡി.പി.ഐയുമായുള്ള സി.പി.എമ്മിൻെറ വഴിവിട്ട ബന്ധത്തെ ചൊല്ലി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് സി.പി.ഐ ബഹിഷ്കരിച്ചു. റാന്നിയിൽ ബി.ജെ.പിയോടൊപ്പം സി.പി.എം അംഗങ്ങളും വോട്ടുചെയ്​ത്​ കേരള കോൺഗ്രസ്​ അംഗത്തെ പഞ്ചായത്ത്​ പ്രസിഡൻറാക്കിയതിനെതിരെയും സി.പി.ഐ പരസ്യ നിലപാട്​ സ്വീകരിച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ പത്തനംതിട്ടയിൽ സി.പി.ഐയുടെ ഏക അംഗം സ്ഥിരം സമിതി അധ്യക്ഷ തെര​െഞ്ഞടുപ്പ്​ ബഹിഷ്​കരിച്ചത്​. വെള്ളിയാഴ്​ച നടന്ന നഗരസഭ എൽ.ഡി.എഫ് നേതൃയോഗത്തിൽനിന്ന്​ സി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോയി.

എസ്​.ഡി.പി.ഐയുമായി ബന്ധമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നേതൃയോഗത്തിൽ പ​ങ്കെടുത്ത സി.പി.എം നേതാക്കൾ പറഞ്ഞു. ഇതേച്ചൊല്ലി യോഗത്തിൽ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം കൂടി ചർച്ച ചെയ്യാതെ എസ്​.ഡി.പി.ഐയുടെ സമ്മർദത്തിന് വഴങ്ങി സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളെ രഹസ്യമായി തെരഞ്ഞെടുത്തതായി സി.പി.ഐ പറഞ്ഞു.

ജില്ലയുെട മറ്റ് ഭാഗങ്ങളിൽ ഉടലെടുത്ത സി.പി.എമ്മിന്‍റെ രഹസ്യബന്ധങ്ങളും സി.പി.ഐ അംഗങ്ങൾ വിമർശിച്ചു. ഇതോടെ യോഗത്തിൽനിന്ന്​ അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. സി.പി.എമ്മിൽനിന്നും സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ഏരിയ സെക്രട്ടറി എൻ. സജികുമാർ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ തുടങ്ങിയവരാണ് പ​ങ്കെടുത്തത്. എസ്​.ഡി.പി.ഐയെ ഭയന്നുള്ള ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് സി.പി.ഐ തുറന്നടിച്ചു.

ഇതോടെ സി.പി.എം-സി.പി.ഐ പോര് പത്തനംതിട്ടയിൽ രൂക്ഷമായി. സി.പി.എമ്മുമായുള്ള മുൻധാരണ പ്രകാരമാണ് എസ്​.ഡി.പി.ഐക്ക് വിദ്യാഭ്യാസ - കലാകായിക സ്ഥിരംസമിതി അധ്യക്ഷൻ സ്ഥാനം ലഭിച്ചതെന്ന ആക്ഷേപം ശക്തമാണ്. സ്ഥിരംസമിതിയിൽ ഒരു പാർട്ടിയിൽനിന്നും മൂന്നുപേർ വരുന്ന വിധം വീതിക്കുകയായിരുന്നു.

അഞ്ചംഗ വിദ്യാഭ്യാസ - കായിക സമിതിയിൽ എസ്​.ഡി.പി.ഐയിലെ മൂന്നുപേരും ഒരു യു.ഡി.എഫ് അംഗവും ഒരു എൽ.ഡി.എഫ് അംഗവുമാണുള്ളത്. രണ്ട് അംഗം എതിർത്താലും അധ്യക്ഷസ്ഥാനം എസ്​.ഡി.പി.ഐക്ക് ലഭിക്കുംവിധമായിരുന്നു അംഗങ്ങളെ തെരഞ്ഞെടുത്തത്. എൽ.ഡി.എഫിൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് - എമ്മിനാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകിയത്. ഇതും സി.പി.ഐയുടെ എതിർപ്പിനിടയാക്കി.

സി.പി.ഐയുടെ ഏക അംഗമായ സുമേഷ്​ ബാബുവിനെ ആരോഗ്യ സ്ഥിരംസമിതിയിലാണ് ഉൾപ്പെടുത്തിയത്. സി.പി.ഐയെ തഴയുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനിടെ 10ാം വാർഡിൽ മത്സരിച്ച സി.പി.ഐയിലെ അബ്​ദുൽ ഷുക്കൂറിനെ പരാജയപ്പെടുത്താൻ ചില സി.പി.എം നേതാക്കൾ ശ്രമിച്ചതായ പരാതി ഉയർന്നിട്ടും അവർ​െക്കതിരെ നടപടി എടുക്കാത്തതും സി.പി.ഐയെ ചൊടിപ്പിച്ചു. വാർഡിൽ എസ്​.ഡി.പി.ഐയാണ് വിജയിച്ചത്. സി.പി.എം സഹായിച്ചതിനാലാണ്​ ഇത്​ സംഭവിച്ചതെന്ന്​ സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അബ്​ദുൽ ഷുക്കൂർ സി.പി.എം ജില്ല സെക്രട്ടറിക്ക് പരാതി നൽകി.

നഗരസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 13 സീറ്റുവീതം നേടിയതോടെ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നേടിയത്. ഇതോടൊപ്പം എസ്​.ഡി.പി.ഐയിലെ മൂന്ന്​ അംഗങ്ങളുടെ രഹസ്യ പിന്തുണയുമുണ്ട്. എസ്​.ഡി.പി.ഐയുടെ പിന്തുണയോടെ മത്സരിച്ചയാളെയാണ് വൈസ് ചെയർപേഴ്​സൻ ആക്കിയത്. റാന്നിയിൽ ബി.ജെ.പി അംഗം നിർദേശിക്കുകയും മറ്റൊരു ബി.ജെ.പി അംഗം പിന്താങ്ങുകയും ചെയ്​ത കേരള കോൺഗ്രസ്​ അംഗത്തിനാണ്​ പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ വോട്ടുചെയ്​തത്​. ഇതിനെതിരെ സി.പി.എം ഒരു നടപടിയും എടുത്തിട്ടില്ല.

ബി.ജെ.പിക്കും എസ്​.ഡി.പി.​ഐക്കും ഒപ്പം ​ൈകകോർക്കുന്നത്​ എൽ.ഡി.എഫ്​ നയത്തിന്​ വിരുദ്ധമാണെന്നും നിയമസഭ തെര​െഞ്ഞടുപ്പിൽ അത്​ ദോഷം ചെയ്യുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. കോയിപ്രം പഞ്ചായത്തിൽ സി.പി.ഐയുടെ ആവശ്യങ്ങൾ നിരന്തരം സി.പി.എം അവഗണിക്കുകയാണ്​. അതിൽ കോയിപ്രത്ത്​ സി.പി.ഐ കടുത്ത പ്രതിഷേധത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittasdpicpm
News Summary - CPM admits SDPI links in Pathanamthitta
Next Story