മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ സി.പി.എം
text_fieldsകണ്ണൂർ: പിലാത്തറ എ.യു.പി സ്കൂളിൽ നടന്നത് കള്ളവോട്ടാണെന്നും അത് ചെയ്ത പഞ്ചായത ്തംഗം തൽസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നുമുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുട െ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമവിചാ രണക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. പരാജയഭീതിപൂണ്ട യു.ഡി.എഫ് നേതൃത്വത്തിെൻറ പ്രചാരണതന്ത്രം മാത്രമാണ് എൽ.ഡി.എഫിനെതിരായുള്ള കള്ളവോട്ട് ആരോപണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും ഈ ആരോപണത്തിെൻറ ഭാഗമായത് ഗൗരവതരമാണ്.
പഞ്ചായത്ത് മെംബർ സലീന കുറ്റംചെയ്തുവെന്ന് എന്തടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വിധിപറഞ്ഞത്. അവർ തെറ്റുചെയ്തില്ലെന്ന് തെളിഞ്ഞാൽ പഞ്ചായത്ത് മെംബർസ്ഥാനം തിരിച്ചുനൽകാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു. പഞ്ചായത്ത് അംഗത്തിെൻറയോ മറ്റുള്ളവരുടെയോ വിശദീകരണംപോലും ചോദിക്കാതെയാണ് ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടത്. ചില മാധ്യമങ്ങളുടെയും യു.ഡി.എഫിെൻറയും മുൻവിധിയോടെയുള്ള തിരക്കഥക്കനുസരിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഇൗ തെറ്റ് തിരുത്താൻ സി.ഇ.ഒ തയാറാകണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ ഭാഗമായ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക്, പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് പറയാനുള്ള അധികാരമില്ല. അതിനുള്ള അധികാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് മാത്രമാണ്. പഞ്ചായത്ത് അംഗത്വത്തിൽനിന്ന് മാറിനിൽക്കണമെന്ന് പറയുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ കേരളത്തിലെ തെരഞ്ഞെടുപ്പ് കമീഷെൻറ തലക്കുമുകളിൽ കയറിയിരിക്കുകയാണ്. സി.ഇ.ഒയുടെ ഈ നടപടിയെ നിയമപരമായി ചോദ്യംചെയ്യും.
ഏത് പരിശോധനക്കും ഇടതുപക്ഷം എതിരല്ല. അത് ഏകപക്ഷീയമായ പരിശോധനയാകരുതെന്നാണ് അഭിപ്രായം. മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രങ്ങളിലും കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. കാസർകോട് മണ്ഡലത്തിൽ 156 ബൂത്തുകളിലും കണ്ണൂർ മണ്ഡലത്തിൽ 138 ബൂത്തുകളിലും ക്രമക്കേട് നടന്നതായി ഇടതുപക്ഷ മുന്നണി പരാതി നൽകിയിട്ടുണ്ട്. എന്തുകൊണ്ട് ഇത് അന്വേഷിക്കുന്നില്ല. പിലാത്തറയിൽ നടന്നത് ഓപൺ വോട്ടാണ്.
ശാരീരിക അവശതയുള്ള കാർത്തികേയൻ എന്നൊരാൾ ബൂത്തിന് പുറത്ത് വാഹനത്തിൽ എത്തുകയും പ്രിസൈഡിങ് ഓഫിസറുടെ സാന്നിധ്യത്തിൽ അനുമതിനൽകുകയും ചെയ്തശേഷം നടന്ന ഓപൺ വോട്ടാണത്. എന്തുകൊണ്ട് ശാരീരിക അവശതയുള്ളയാൾക്ക് ബൂത്തിലേക്കെത്താനുള്ള സൗകര്യമൊരുക്കാത്തതെന്ന് പരിശോധിക്കണം. അതിനുശേഷം വേണം വ്യാജ ആരോപണങ്ങൾക്ക് പിറകെ പോകാനെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.