കസ്റ്റംസിനെതിരെ സി.പി.എം സംഘടന
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് നടപടികൾക്കെതിരെ സി.പി.എം അനുകൂല സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷെൻറ നോട്ടീസ്. രാഷ്ട്രീയ ലക്ഷ്യം വെച്ച് സർക്കാറിനെതിരെ പറയാൻ നിരപരാധികളായ സെക്രേട്ടറിയറ്റ് ജീവനക്കാരെ പീഡിപ്പിക്കുകയാണെന്ന് 'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലുള്ള നോട്ടീസിൽ ആരോപിക്കുന്നു.
ഇതിെൻറ അവസാനത്തെ ഇരയാണ് അസി. േപ്രാേട്ടാകോൾ ഒാഫിസർ എം.എസ്. ഹരികൃഷ്ണനെന്നും കുറ്റപ്പെടുത്തുന്നു. 'കടത്തിയും മറിച്ചുകൊടുത്തും കമീഷൻ പറ്റിയും അ ങ്ങാടിയിൽ തോറ്റവരാണ് സെക്രേട്ടറിയറ്റ് ജീവനക്കാർക്കെതിരെ തിരിഞ്ഞത്. കട്ടവനെ കിട്ടിയില്ലെങ്കിലെന്താ കിട്ടിയവനിലിരിക്കെട്ട എന്നാണ് അസി. കമീഷണർ ലാലുവിെൻറ രീതി.'
സെക്രേട്ടറിയറ്റ് ജീവനക്കാർക്കെതിരെ ഉയരുന്ന കൈകൾ പിന്നീട് അവിടെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷനെന്നും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറിെൻറ പേരിലിറക്കിയ നോട്ടീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.