മഞ്ചേശ്വരത്ത് സി.പി.എം ലക്ഷ്യമിടുന്നത് 2006ന്റെ ആവർത്തനം
text_fieldsകാസർകോട്: മഞ്ചേശ്വരത്ത് വി.വി. രമേശെൻറ സ്ഥാനാർഥിത്വത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത് 2006ലേതിനു സമാനമായ അട്ടിമറി വിജയം.
ഗരസഭ ചെയർമാനായതിലൂടെ കാഞ്ഞങ്ങാടിെൻറ മുഖച്ഛായ മാറ്റിയെഴുതിയെന്ന് അവകാശപ്പെടുന്ന വി.വി. രമേശൻ അപ്രതീക്ഷിതമായല്ല മഞ്ചേശ്വരത്ത് സ്ഥാനാർഥിയായെത്തുന്നത്. സംസ്ഥാന േനതൃത്വത്തിെൻറ അറിവോടെ, മാസങ്ങൾക്കുമുേമ്പ നടന്ന ആലോചനകൾക്കൊടുവിലാണിത്.
യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും സ്ഥാനാർഥി നിർണയത്തിന് ശേഷം വി.വി. രമേശെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രചാരണത്തിന് സമയക്കുറവ് നേരിടുമെന്നതിനാലാണ് സസ്പെൻസ് മാറ്റി രമേശെൻറ സ്ഥാനാർഥിത്വം അനൗദ്യോഗികമായെങ്കിലും വ്യാഴാഴ്ച പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല സെക്രേട്ടറിയറ്റിൽ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ശങ്കർറൈയുടെ പേരാണ് ഉയർന്നതെങ്കിലും വ്യാഴാഴ്ചയിലെ മണ്ഡലം കമ്മിറ്റി യോഗത്തിലൂടെ വി.വി. രമേശെൻറ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് നടന്നത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ ഊർജസ്വലമായ പ്രവർത്തനം കാഴ്ചവെച്ച രമേശൻ സംസ്ഥാന നേതൃത്വവുമായി നേരിട്ട് ബന്ധം പുലർത്തുന്ന നേതാക്കളിലൊരാളാണ്. മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിലുണ്ടായ തർക്കവും വി.വി. രമേശന് ഗുണം ചെയ്തു.
ജില്ല സെക്രേട്ടറിയറ്റ് അംഗമായ ജയാനന്ദയുടെയും ശങ്കർറൈയുടെയും പേരുകൾ ഒരേസമയം ചർച്ചക്ക് വന്നപ്പോൾ സമവായ സ്ഥാനാർഥിയെന്ന നിലയിലാണ് രമേശനെ മണ്ഡലത്തിലെത്തിക്കുന്നത്. മണ്ഡലം കൺെവൻഷനിലൂടെ രമേശന് പിന്തുണ ഉറപ്പിക്കാനും നേതൃത്വത്തിനായി.
2006ൽ സി.എച്ച്. കുഞ്ഞമ്പുവിലൂടെ ചെർക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തിയതുപോലുള്ള നേട്ടമാണ് രമേശെൻറ വരവിൽ സി.പി.എം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.