വിഭാഗീയത സമ്മതിച്ച് സി.പി.എം ആലപ്പുഴ ജില്ല സമ്മേളന റിപ്പോർട്ട്
text_fieldsആലപ്പുഴ: ജില്ലയിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത സമ്മതിച്ച് സി.പി.എം സമ്മേളന റിപ്പോർട്ട്. വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ജില്ലയാണ് ആലപ്പുഴയെന്ന് ജില്ല സെക്രട്ടറി ആര്. നാസര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തൽ. എച്ച്. സലാമിനെയും പി.പി. ചിത്തരഞ്ജനെയും സ്ഥാനാർഥിയാക്കുമെന്ന ഘട്ടത്തിലും സ്ഥാനാർഥിയായ ശേഷവും മോശമാക്കാൻ ശ്രമം നടന്നു.
നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും മാനസിക ഐക്യം തകർന്നു. ഇത് സംഘടന പ്രവര്‍ത്തനത്തിന്റെ നല്ലനിലയിലെ മുന്നോട്ട് പോക്കിന് ബുദ്ധിമുട്ടാകുന്നു. ഘടക കക്ഷികളില്‍ സി.പി.ഐക്കും എന്‍.സി.പിക്കുമെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയിലും കുട്ടനാട്ടിലും ഇടതു സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സി.പി.എം നന്നായി വിയർക്കേണ്ടി വന്നു.
പാർട്ടി സമ്മേളനങ്ങൾക്കിടെ ചിലയിടങ്ങളിൽ സംഘർഷമുണ്ടായത് പൊതുനയത്തിന് വിരുദ്ധമാണ്. കൈനകരി തെക്ക് ലോക്കൽ സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നത് ഗൗരവതരമാണ്. രാമങ്കരിയിൽ ക്രിമിനൽ സ്വഭാവമുള്ളവർ പാർട്ടിയുടെ ഭാഗമായെന്നാണ് അവിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ കണ്ടത്.
പാർട്ടി മോശമാകുന്ന സ്ഥിതിയാണ് അവിടെയുണ്ടായത്.മുൻ മന്ത്രി ജി.സുധാകരനെതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി എടുത്തതിനെ അനുകൂലിച്ചും എതിർത്തും ഗ്രൂപ് ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.