മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും; രൂക്ഷ വിമർശനവുമായി സമസ്ത നേതാവ്
text_fieldsകൊയിലാണ്ടി: മിശ്രവിവാഹ വിഷയത്തിൽ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐക്കും എതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവും എസ്.കെ.എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നു. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാൽ അത് മതേതരത്വമായാണ് ചിലർ കരുതുന്നത്. ഈ വിഷയത്തിൽ മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി. സുന്നി മഹല്ല് ഫെഡറേഷന്‍റെ ജില്ല സാരഥി സംഗമത്തിൽ സംസാരിക്കവെയാണ് നാസർ ഫൈസിയുടെ രൂക്ഷ വിമർശനം.
സങ്കര സംസ്കാരമായി മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്. മുസ്ലിം മുസ്ലിമിനെയും ഹൈന്ദവർ ഹൈന്ദവരെയും വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂവെന്നും മതനിരപേക്ഷതയാകൂവെന്നും മതേതരത്വമാകൂവെന്നുമാണ് ചിലരുടെ കുടില തന്ത്രം.
പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കളുടെ പിൻബലത്തിൽ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി അമുസ്ലിംകൾക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും മതനിരാസത്തെ ശക്തമായി എതിർക്കാൻ മഹല്ല് ജമാഅത്തുകൾ സംഘടിക്കണമെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.