സി.പി.എം അക്രമം: എ.കെ.ജി ഭവന് മുന്നിൽ ആർ.എം.പി പ്രതിഷേധ ധർണ
text_fieldsന്യൂഡൽഹി: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി എ.കെ.ജി ഭവന് മുന്നിൽ ആർ.എം.പി പ്രവർത്തകർ ധർണ നടത്തി. ആർ.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ രമയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ ആരംഭിച്ചത്. സി.പി.എം നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ് ധർണ കൊണ്ട് ആർ.എം.പി ലക്ഷ്യമിടുന്നത്.
ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.കെ.രമ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ആർ.എം.പിക്ക് വേണം. ആർ.എം.പി പ്രവർത്തകനായത് കൊണ്ടുള്ള വോട്ടയാടൽ സി.പി.എം അവസാനിപ്പിക്കണം. ഇക്കാര്യത്തിലുള്ള സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായം അറിയണമെന്നും കെ.കെ. രമ വ്യക്തമാക്കി.
ആർ.എം.പി പ്രവർത്തർക്ക് ജീവിക്കണം. ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങൾ അവസാനിപ്പിക്കുന്നതിന് കേന്ദ്ര നേതൃത്വം ഇടപെടണം. ഫാഷിസം, അസഹിഷ്ണുത എന്നിവക്കെതിരെ സംസാരിക്കുമ്പോൾ ഒഞ്ചിയത്ത് അക്രമങ്ങൾ നടത്തുന്ന സി.പി.എം നിലപാട് ഇരട്ടത്താപ്പാണ്. പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും കെ.കെ. രമ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.