ഹോട്ട്സ്പോട്ട്: കോന്നിയിൽ 'ഡീൽ' കത്തുന്നു
text_fieldsപത്തനംതിട്ട: മെഡിക്കൽ കോളജ് യാഥാർഥ്യമായതടക്കമുള്ള വികസന പ്രവർത്തനങ്ങളും സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളും നിരത്തി കോന്നി സംരക്ഷിക്കാൻ എൽ.ഡി.എഫ്.
ആഭ്യന്തര കലാപത്തിൽപെട്ട് വഴുതിപ്പോയ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. ശബരിമലയിലെ ആചാരലംഘന ശ്രമം വിശ്വാസികളെ ഓർമിപ്പിച്ച് കോന്നി പിടിക്കാൻ പറ്റുമോയെന്ന് ഒരിക്കൽകൂടി കെ. സുരേന്ദ്രെൻറ ശ്രമം. ഇതിനിടയിൽ ആർ.എസ്.എസ് നേതാവ് തന്നെ ഉയർത്തിവിട്ട ഡീൽ വിവാദവും.
വിധിയെഴുതാനുള്ള ദിവസങ്ങൾ കുറഞ്ഞുവരുേമ്പാൾ കോന്നിയിൽ പോരാട്ടത്തിെൻറ ചൂട് കൂടുകയാണ്. അഞ്ചാംതവണയും മത്സരിച്ച അടൂർ പ്രകാശ് 2016ൽ 20,748 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ 9953 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജനീഷ്കുമാർ വിജയിച്ചത്.
ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പിലും കാഴ്ചവെക്കാൻ കഴിഞ്ഞ ഭേദപ്പെട്ട പ്രകനമാണ് ഒരിക്കൽകൂടി കോന്നിയിൽ ഭാഗ്യപരീക്ഷണത്തിന് സുരേന്ദ്രനെ പ്രേരിപ്പിച്ചത്. എന്നാൽ, തദ്ദേശത്തിലെ കണക്കുകളിൽ എൻ.ഡി.എ ഏറെ പിന്നിലാണ്. യു.ഡി.എഫാകട്ടെ നേരിയ മുന്നേറ്റത്തിെൻറ ആശ്വാസത്തിലും. ഈ സാഹചര്യത്തിലും സുരേന്ദ്രൻ ഹെലികോപ്ടറിലേറി മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മത്സരിക്കാൻ എത്തിയതിന് പിന്നിലെ ചേതോവികാരം ദുരൂഹമാണ്.
കോന്നിയിലെ വിധിനിർണയത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തി കാൽനൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂർ പ്രകാശിന് ഇപ്പോഴുമുണ്ട്. തെൻറ നോമിനി റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിെൻറ പേരിൽ കലാപമുയർത്തിയ അടൂർ പ്രകാശ് ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ രംഗത്തുണ്ടായില്ല.
ഒടുവിൽ പി. േമാഹൻരാജ് തോറ്റത് അടൂർ പ്രകാശും റോബിൻ പീറ്ററും ചേർന്ന് കാലുവാരിയതിനാലാണെന്ന ആരോപണം ഉയർന്നു. എന്നിട്ടും റോബിൻ പീറ്ററിന് ഇത്തവണ സീറ്റ് നൽകിയതിെൻറ പേരിൽ കോൺഗ്രസിലെ സ്ഥാനങ്ങളെല്ലാം രാജിവെച്ച മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജിനെ ഉമ്മൻ ചാണ്ടി എത്തി അനുനയിപ്പിച്ച് ഒപ്പംനിർത്തിയിരിക്കുകയാണ്.
എങ്കിലും എൻ.എസ്.എസിെൻറ സ്ഥാനാർഥിയെന്ന് ആക്ഷേപിച്ച് മോഹൻരാജിനെ പരാജയപ്പെടുത്തിയതിനെതിരായ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കാം. ഇതിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ഒപ്പം ആറന്മുളയിൽ ഓർത്തഡോക്സുകാരന് സീറ്റ് നൽകിയതിെൻറ പ്രത്യുപകാരവും അവർ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ എൽ.ഡി.എഫിന് മറിഞ്ഞ വോട്ടുകളെല്ലാം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് അടൂർ പ്രകാശ്. റോബിനെ ജയിപ്പിച്ചെടുക്കേണ്ടത് പ്രകാശിെൻറ അഭിമാന പ്രശ്നമാണ്. ചിതറിപ്പോയ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലാണ് അവരുടെ പ്രതീക്ഷ. എന്നാൽ, എൽ.ഡി.എഫിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന യാഥാർഥ്യവും നിലനിൽക്കുന്നു. 11ൽ ഒമ്പത് പഞ്ചായത്തുകളിലും ഭരണം എൽ.ഡി.എഫിനാണ്.
സി.പി.എമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ സ്ഥാനാർഥിക്ക് ഭീഷണിയായുമുണ്ട്. മെഡിക്കൽ കോളജിലെ പിൻവാതിൽ നിയമനമാണ് യു.ഡി.എഫിെൻറ മറ്റൊരു ആയുധം.
2016 നിയമസഭ
അടൂർ പ്രകാശ് (കോൺഗ്രസ്) 72800
ആർ. സനൽകുമാർ (സി.പി.എം) 52052
ഡി. അശോക് കുമാർ (ബി.ജെ.പി) 16713
ഭൂരിപക്ഷം -20748
2019 ഉപതെരഞ്ഞെടുപ്പ്:
കെ.യു. ജനീഷ്കുമാർ (സി.പി.എം) 54099
പി. മോഹൻ രാജ് (കോൺഗ്രസ്) 44146
കെ. സുരേന്ദ്രൻ (ബി.ജെ.പി) 39786
2019 ലോക്സഭ
ആേൻറാ ആൻറണി (കോൺഗ്രസ്) 49667
വീണാ ജോർജ് (സി.പി.എം) 46946
െക. സുരേന്ദ്രൻ (ബി.ജെ.പി) 46506
2020 തദ്ദേശം
എൽ.ഡി.എഫ് 59426
യു.ഡി.എഫ് 50925
എൻ.ഡി.എ 29237
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.