യുവതിയെ മർദിച്ചതായി പരാതി; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവും അറസ്റ്റിൽ
text_fieldsഅഗളി: ആദിവാസി യുവതിയെ മർദിച്ചെന്ന പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും ബ്ലോ ക്ക് പഞ്ചായത്തംഗത്തെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. പുതൂരിൽനിന്നുള്ള ബ്ലോക്ക് പ ഞ്ചായത്ത് അംഗം സരസ്വതി, ചാളയൂർ ബ്രാഞ്ച് സെക്രട്ടറി ശക്തിവേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാവടിയൂർ സ്വദേശിയായ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായാണ് പരാതി. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യുവതിയെ അവിടെ വെച്ച് ഉപദ്രവിച്ച സംഭവത്തിൽ സരസ്വതിയുടെ മകൻ പ്രവീണിനെതിരെയും കേസുണ്ട്. ഇയാൾ ഒളിവിലാണ്.
ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ മൊബൈൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട് വാക്തർക്കമുണ്ടാകുകയും ശക്തിവേൽ മർദിക്കുകയും ചെയ്തതായി യുവതിയുടെ ഭർത്താവിെൻറ പിതാവ് പരാതിയിൽ പറയുന്നു.
പിന്നീട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സരസ്വതിയുടെ നേതൃത്വത്തിൽ ഒരു സംഘം രാത്രിയോടെ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മരുമകളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തെന്നും ഇവർ പറഞ്ഞു.
തുടർന്ന്, കുടുംബം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ശക്തിവേലും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആശുപത്രിയിൽ െവച്ച് ഇവർ തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാകുകയും പ്രവീൺ മരുമകളെ ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. അഗളി എ.എസ്.പി നവനീത് ശർമയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വീട്ടിലെത്തിയാണ് സരസ്വതിയെയും ശക്തിവേലിനെയും അറസ്റ്റ് ചെയ്തത്.
എന്നാൽ, ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ സരസ്വതിയെ രാത്രിയിൽ മൂന്ന് വാഹനങ്ങളിലെത്തിയ പൊലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തെന്നും അന്യായമായി കേസ് എടുക്കുകയായിരുന്നെന്നും സി.പി.എം ഏരിയ കമ്മിറ്റി ആരോപിച്ചു. അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതെന്ന് എ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.