പ്രവാസിയുടെ പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsകൊല്ലം: പിരിവ് നൽകാത്ത സംരംഭകെൻറ സ്ഥലത്ത് കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം സസ്പെൻഡ് ചെയ്തു. ചവറ ഇൗസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ല സെക്രട്ടറി എസ്. സുദേവന് അറിയിച്ചു. സംഭവം ജില്ല കമ്മിറ്റി അന്വേഷിക്കും.
രക്തസാക്ഷി മണ്ഡപത്തിനും ക്ഷേത്രത്തിനും പിരിവ് നൽകാത്തതിനെ തുടർന്ന്, അമേരിക്കൻ പ്രവാസി മൈനാഗപ്പള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയനും ഭാര്യ ഷൈനിയും കൺവെൻഷൻ സെൻറർ നിർമിക്കുന്ന സ്ഥലത്ത് കൊടികുത്തുമെന്നാണ് ബിജു ഭീഷണിപ്പെടുത്തിയത്. തുടർന്ന് അവർ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകി. വയൽ നികത്തൽ തടയാനാണ് ശ്രമിച്ചെതന്ന് പറഞ്ഞ് ഏരിയ സെക്രട്ടറി ന്യായീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് നടപടി.
കർക്കശ നടപടി –മുഖ്യമന്ത്രി
തിരുവനന്തപുരം: നോക്കുകൂലിെക്കതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹികവിരുദ്ധ നീക്കമായി മാത്രമേ അതിനെ കാണാൻ പറ്റൂ. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂനിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് വർഷങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയതാണ്. ഏതെങ്കിലും സംഘടനയുടെ പേര് പറഞ്ഞ് ഏതെങ്കിലും കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അത് സംഘടനയുടേതായി കാണേണ്ടതിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരു കാരണവശാലും അത്തരം നടപടി അംഗീകരിക്കില്ല. ഒരു യൂനിയനിലുംപെട്ടവരല്ല നോക്കുകൂലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. കർക്കശ നടപടി എടുക്കുന്നതിൽ അലംഭാവം ഉണ്ടാവില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രവർത്തനം പൂർത്തിയാക്കൽ വൈകുന്നത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുതെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യവസായികൾക്ക് സൗകര്യം ഉറപ്പാക്കും. നോക്കുകൂലി ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കും. സ്കൂൾ തുറക്കൽ അന്തിമ മാർഗനിർദേശം അടുത്ത ആഴ്ച പുറത്തിറക്കും.
പ്രവാസി സംരംഭകെൻറ പരാതി അടിസ്ഥാനരഹിതമെന്ന്
ചവറ: അമേരിക്കൻ പ്രവാസി സംരംഭകൻ മുഖ്യമന്ത്രിക്കയച്ച പരാതി അടിസ്ഥാനരഹിതമെന്ന് തേവലക്കര കൃഷി ഭവൻ ഒാഫിസർ രശ്മി ജയരാജ്. തെൻറ പേരിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തീർത്തും യുക്തിരഹിതമാണ്. പൂർണമായും നിയമ വിധേയമായാണ് ഷഹി വിജയെൻറ അപേക്ഷയുടെ കാര്യത്തിൽ നടപടിയെടുത്തിട്ടുള്ളത്. പരാതിക്കാരൻ അനധികൃതമായി നിർമാണ പ്രവർത്തനം നടത്തുന്നതാണെന്നും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
ഇൗ വസ്തു തണ്ണീർത്തട വിഭാഗത്തിലാണ്. സർവേ നമ്പർ 186/1ൽ ഉൾപ്പെട്ട 6.65 ആർ വസ്തു റഗുലറൈസ് ചെയ്യുന്നതിന് ഷഹി വിജയെൻറ ഭാര്യ ഷൈനി, ആർ.ഡി.ഒ ഓഫിസിൽ സമർപ്പിച്ച അപേക്ഷക്ക് തേവലക്കര കൃഷി ഒാഫിസിൽ നിന്നും നൽകിയ അന്വേഷണ റിപ്പോർട്ടിൽ 186/1 വസ്തു ഡാറ്റ ബാങ്കിൽ ഇല്ലെന്നും 186/3 വസ്തു നിലമാണെന്നും നിർമാണ പ്രവർത്തനം അനധികൃതമാണെന്നും വ്യക്തമാക്കിയിരുന്നു. ഇൗ വസ്തുകൾ നിലനിൽക്കേ, അനാവശ്യ വിവാദമുണ്ടാക്കിയ പരാതിക്കാരനെതിരെ മാനനഷ്ടത്തിന് നിയമ നടപടി സ്വീകരിക്കുമെന്നും ഒാഫിസർ പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ തുടങ്ങിയ ഉന്നത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രവാസി നിക്ഷേപകെൻറ നിർദിഷ്ട സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.