സി.പി.എം പട്ടികയിൽ 12 വനിതകൾ, ഒമ്പത് സ്വതന്ത്രർ; 30 വയസിന് താഴെയുള്ള നാല് പേർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന 85 മണ്ഡലങ്ങളിൽ 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ 12 വനിതകളും ഒമ്പത് സ്വതന്ത്ര സ്ഥാനാർഥികളും. വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നുണ്ട്. ഇതിൽ നാല് പേർ 30 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എം.എൽ.എമാരും അഞ്ച് മന്ത്രിമാരും മത്സരിക്കുന്നില്ല.
വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു. ഇതിൽ നാല് പേർ 30 വയസിന് താഴെയുള്ളവരാണ്. ജെയ്ക് സി. തോമസ് (പുതുപ്പള്ളി), സച്ചിൻദേവ് (ബാലുശേരി), ലിന്റോ ജോസഫ് (തിരുവമ്പാടി), പി. മിഥുന (വണ്ടൂർ) എന്നിവർ 30 വയസിന് താഴെയുള്ളവരാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ സിറ്റിങ് സീറ്റായ ധർമടത്ത് നിന്ന് ജനവിധി തേടും. കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ (മട്ടന്നൂർ), കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്), കെ. രാധാകൃഷ്ണൻ (ചേലക്കര) എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എം.എം. മണി (ഉടുമ്പൻചോല), ടി.പി. രാമകൃഷ്ണൻ, പി. രാജീവ് (കളമശ്ശേരി), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്.
മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
സി.പി.എം സ്ഥാനാർഥിപ്പട്ടിക
തിരുവനന്തപുരം
പാറശ്ശാല -സി.കെ. ഹരീന്ദ്രൻ
നെയ്യാറ്റിൻകര -കെ. ആൻസലൻ
വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
കാട്ടാക്കട -ഐ.ബി. സതീഷ്
നേമം -വി. ശിവൻകുട്ടി
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ
വർക്കല -വി. ജോയ്
വാമനപുരം -അഡ്വ. ഡി.കെ. മുരളി
ആറ്റിങ്ങൽ -ഒ.എസ്. അംബിക
അരുവിക്കര -അഡ്വ. ജി. സ്റ്റീഫൻ
കൊല്ലം
കൊല്ലം - എം. മുകേഷ്
ഇരവിപുരം -എം. നൗഷാദ്
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ
ചവറ -ഡോ. സുജിത് വിജയൻ
പത്തനംതിട്ട
ആറന്മുള -വീണ ജോർജ്
കോന്നി -കെ.യു. ജനീഷ് കുമാർ
ആലപ്പുഴ
ചെങ്ങന്നൂർ -സജി ചെറിയാൻ
കായംകുളം -അഡ്വ. യു. പ്രതിഭ
അമ്പലപ്പുഴ -എച്ച്. സലാം
അരൂർ -ദലീമ ജോജോ
മാവേലിക്കര -എം.എസ്. അരുൺകുമാർ
ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ
കോട്ടയം
ഏറ്റുമാനൂർ -വി.എൻ. വാസവൻ
കോട്ടയം -കെ. അനിൽകുമാർ
പുതുപ്പള്ളി -ജെയ്ക്ക് സി. തോമസ്
ഇടുക്കി
ഉടുമ്പൻചോല -എം.എം. മണി
ദേവികുളം -(പിന്നീട് പ്രഖ്യാപിക്കും)
എറണാകുളം
എറണാകുളം -ഷാജു ജോർജ്
കൊച്ചി -കെ.ജെ. മാക്സി
വൈപ്പിൻ -കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര -ഡോ. ജെ. ജേക്കബ്
തൃപ്പൂണിത്തുറ -എം. സ്വരാജ്
കളമശ്ശേരി -പി. രാജീവ്
കോതമംഗലം -ആന്റണി ജോൺ
കുന്നത്തുനാട് -പി.വി. ശ്രീനിജൻ
ആലുവ -ഷെൽന നിഷാദലി
തൃശൂർ
ഇരിങ്ങാലക്കുട -പ്രഫ. ആർ. ബിന്ദു
വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ -മുരളി പെരുനെല്ലി
ചേലക്കര -കെ. രാധാകൃഷ്ണൻ
ഗുരുവായൂർ -എൻ.കെ. അക്ബർ
പുതുക്കാട് -കെ.കെ. രാമചന്ദ്രൻ
കുന്നംകുളം -എ.സി. മൊയ്തീൻ
പാലക്കാട്
ആലത്തൂർ -കെ.ഡി. പ്രസേനൻ
നെന്മാറ -കെ. ബാബു
പാലക്കാട് - അഡ്വ. സി.പി. പ്രമോദ് (സ്വതന്ത്രൻ)
മലമ്പുഴ -എ. പ്രഭാകരൻ
കോങ്ങാട് -അഡ്വ. കെ. ശാന്തകുമാരി
തരൂർ -പി.പി. സുമോദ്
ഒറ്റപ്പാലം - അഡ്വ. കെ. പ്രേംകുമാർ
ഷൊർണൂർ -പി. മമ്മികുട്ടി
തൃത്താല -എം.ബി. രാജേഷ്
മലപ്പുറം
മലപ്പുറം -പാലോളി അബ്ദുറഹ്മാൻ
തവനൂർ -കെ.ടി. ജലീൽ
പൊന്നാനി -പി. നന്ദകുമാർ
താനൂർ -വി. അബ്ദുറഹ്മാൻ (സ്വത)
തിരൂർ -ഗഫൂർ ടി. ലില്ലീസ് (സ്വത.)
വേങ്ങര - പി. ജിജി
പെരിന്തൽമണ്ണ -കെ.പി. മുഹമ്മദ് മുസ്തഫ
മങ്കട -അഡ്വ. റഷീദലി
നിലമ്പൂർ -പി.വി. അൻവർ (സ്വത)
വണ്ടൂർ -പി. മിഥുന
കൊണ്ടോട്ടി - സുലൈമാൻ ഹാജി
കോഴിക്കോട്
കൊയിലാണ്ടി -കാനത്തിൽ ജമീല
പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി -സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്
കൊടുവള്ളി -കാരാട്ട് റസാക്ക് (സ്വതന്ത്രൻ)
തിരുവമ്പാടി -ലിന്റോ ജോസഫ്
കുന്ദമംഗലം - പി.ടി. എ റഹീം
വയനാട്
മാനന്തവാടി -ഒ.ആർ. കേളു
സുൽത്താൻ ബത്തേരി -എം.എസ്. വിശ്വനാഥൻ
കണ്ണൂർ
ധർമടം -പിണറായി വിജയൻ
പയ്യന്നൂർ -ടി.ഐ. മധുസൂധനൻ
കല്യാശ്ശേരി -എം. വിജിൻ
അഴീക്കോട് -കെ.വി. സുമേഷ്
മട്ടന്നൂർ -കെ.കെ. ശൈലജ
തലശ്ശേരി -എ.എൻ. ഷംസീർ
തളിപ്പറമ്പ് -എം.വി. ഗോവിന്ദൻ
പേരാവൂർ -സക്കീർ ഹുസൈൻ
കാസർകോട്
ഉദുമ -സി.എച്ച്. കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാലൻ
മഞ്ചേശ്വരം - (പിന്നീട് പ്രഖ്യാപിക്കും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.